അബുദാബി : വ്യാജ റിക്രൂട്ട് മെന്റ് സ്ഥാപന ങ്ങളെ ക്കുറിച്ച് തൊഴിൽ അന്വേഷ കർക്ക് മുന്നറി യിപ്പു മായി അബുദാബി പോലീസ്. ഉദ്യോ ഗാർത്ഥി കളിൽ നിന്നും വൻ തുക ഈടാ ക്കുന്ന ഓൺ ലൈൻ കമ്പനി കൾ പ്രവർ ത്തിക്കുന്നു എന്ന് ശ്രദ്ധ യിൽ പ്പെട്ടതിനെ തുടർന്നാണ് മുന്നറി യിപ്പ്.
#شرطة_أبوظبي تحذر الباحثين عن العمل من شركات التوظيف الوهمية pic.twitter.com/sYw1oXrqAu
— شرطة أبوظبي (@ADPoliceHQ) August 26, 2018
ഉയർന്ന ശമ്പളവും ആകർഷക മായ മറ്റു ആനുകൂല്യ ങ്ങളും ഉള്ള ജോലി തര പ്പെടുത്തും എന്ന വാഗ്ദാനം നൽകി വിസാ സംബ ന്ധമായ കാര്യ ങ്ങൾക്ക് വൻ തുക അവർ നൽകുന്ന അക്കൗണ്ടി ലേക്കു ട്രാൻസ്ഫർ ചെയ്യു വാനും ആവശ്യ പ്പെടും. ഇത്തരം വ്യാജ കമ്പനി കളെ കരുതി യിരി ക്കണം എന്ന് സമൂഹ മാധ്യമ ങ്ങളിലൂടെ പോലീസ് മുന്നറിയിപ്പു നല്‍കി.
ജോലി അന്വേഷിച്ച് രാജ്യത്ത് എത്തുന്ന വരും നിലവി ലുള്ള ജോലി മാറു വാൻ ആഗ്ര ഹിക്കുന്ന വരും ജോലി ക്ക് അപേ ക്ഷി ക്കു ന്നതിനു മുൻപായി സ്ഥാപന ത്തി ന്റെ സ്ഥിതി ഉറപ്പു വരു ത്തണം എന്ന് അബുദാബി പോലീസ് സുരക്ഷാ വിഭാഗം ഡയറ ക്ടർ ബ്രിഗേഡിയർ സഈദ് മുഹമ്മദ് അൽ കഅബി അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: abu-dhabi-police, social-media, അബുദാബി, ഇന്ത്യന്‍ കോണ്‍സുലേറ്റ്, ഇന്റര്‍നെറ്റ്, തൊഴിലാളി, നിയമം, പോലീസ്, പ്രവാസി, യു.എ.ഇ., സാമ്പത്തികം