ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം

June 22nd, 2026

red-signal-crossing-four-deaths-and-55-injuries-in-dubai-roads-ePathram
ദുബായ് : ചുവപ്പ് സിഗ്നൽ മറി കടക്കുന്നവർക്ക് എതിരെ കർശ്ശന മുന്നറിയിപ്പുമായി ദുബായ് പൊലീസ്. ചുവപ്പ് സിഗ്നൽ ലൈറ്റ് വക വെക്കാതെ വാഹനം ഓടിച്ച് അപകടത്തിൽ പെട്ട് ഈ വർഷം നാലു പേർ മരണപ്പെട്ടു.

2026 ജനുവരി മുതൽ ജൂൺ മാസം വരെ ദുബായിൽ മാത്രം ഇത്തരം 41 ട്രാഫിക് അപകടങ്ങളിൽ 4 പേർ മരണപ്പെടുകയും 55 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ചുവപ്പ് സിഗ്നൽ മറി കടക്കൽ ഏറ്റവും അപകട കരമായ ട്രാഫിക് നിയമ ലംഘനങ്ങളിൽ ഒന്നാണ് എന്നും നമ്മുടെ ജീവനും മറ്റുള്ളവരുടെ ജീവനും ഏറെ വിലപ്പെട്ടതാണ് എന്നും വെറും സെക്കൻഡുകളുടെ വ്യത്യാസം കൊണ്ട്, നിരപരാധികളായ മനുഷ്യരുടെ ജീവിതം മാറ്റി മറിക്കുന്ന ദാരുണ അപകടങ്ങൾ ഉണ്ടായേക്കാം എന്നും അധികൃതർ ഓർമ്മിപ്പിച്ചു.

റോഡ് സുരക്ഷ ഉറപ്പാക്കാൻ ഗതാഗത നിയമങ്ങൾ കർശ്ശനമായും പാലിക്കണം. യാത്രക്കിടെ സമയം ലാഭിക്കുവാൻ ഉള്ള ശ്രമം, ഡ്രൈവ് ചെയ്യുമ്പോൾ മൊബൈൽ ഫോൺ ഉപയോഗം, ചുവപ്പു സിഗ്നൽ തെളിയുന്ന നേരം ജംഗ്ഷൻ കടക്കാനുള്ള ശ്രമം എന്നിവയാണ് പ്രധാന അപകട കാരണങ്ങൾ എന്നും പൊലീസ് ചൂണ്ടിക്കാട്ടി.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

വാഹനങ്ങൾ മുന്നോട്ട് എടുക്കുമ്പോൾ മറ്റു വാഹനങ്ങളെ പരിഗണിക്കൂ

May 2nd, 2026

police-warning-road-accident-careless-driving-ePathram
അബുദാബി : നിർത്തിയിട്ട വാഹനങ്ങൾ മുന്നോട്ട് എടുക്കുമ്പോൾ മറ്റു വാഹനങ്ങളെ പരിഗണിക്കണം എന്ന് അബുദാബി പോലീസ് മുന്നറിയിപ്പ്. റോഡിലെ വാഹന ത്തിരക്ക് ശ്രദ്ധിക്കാതെയും മറ്റു വാഹനങ്ങളെ പരിഗണിക്കാതെയും പ്രധാന റോഡിലേക്ക് പെട്ടെന്ന് കയറിയ കാർ ഇടിച്ച് മറിയുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കു വെച്ച് കൊണ്ടാണ് പോലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഇത്തരത്തിൽ റോഡിൽ പ്രവേശിച്ച് അപകടങ്ങൾ ഉണ്ടാക്കുന്നവർക്ക് 800 ദിർഹവും ലൈസൻസിൽ 4 ട്രാഫിക് പോയിന്റുകളും പിഴ ചുമത്തും.

ഡ്രൈവിംഗിനിടെ ടെലിഫോൺ ഉപയോഗം അടക്കം മറ്റു കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കാതെ പൂർണമായും റോഡിൽ മാത്രം ശ്രദ്ധിക്കണം.

സുരക്ഷിതമായ ഡ്രൈവിംഗ് നമ്മുടെ ഉത്തരവാദിത്വം കൂടിയാണ്. നമ്മുടെ അശ്രദ്ധ മറ്റു വാഹനങ്ങളെയും കൂടെ അപകടത്തിലാക്കുന്നു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഒരു നിമിഷത്തെ അശ്രദ്ധ മറ്റുള്ളവരെയും അപകടത്തിൽ ആക്കും

April 26th, 2026

hard-shoulder-abudhabi-roads-ePathram

അബുദാബി : തിരക്കേറിയ ഇടങ്ങളിലെ റോഡ് ഷോൾഡറിൽ വാഹനം നിർത്തിയിടുന്നത് അപകടങ്ങൾ വരുത്തി വെക്കുന്നതിന്റെ മുന്നറിയിപ്പുമായി അബുദാബി പോലീസ്.

റോഡ് ഷോൾഡറുകളിൽ വാഹനം ഓവർ ടേക്ക് ചെയ്യുന്നതും നിർത്തിയിടുന്നതും അപകടങ്ങൾ ഉണ്ടാക്കുന്നു. നിയമ ലംഘനങ്ങൾ നിങ്ങളുടെയും മറ്റുള്ളവരുടെയും ജീവൻ അപകടത്തിലാക്കും.

ഓടിക്കൊണ്ടിരിക്കുന്ന വാഹനം പെട്ടെന്ന് തകരാറിൽ ആയാൽ ഏറ്റവും അടുത്ത സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി ഇടണം.

അബുദാബി പോലീസ് തങ്ങളുടെ സാമൂഹിക മാധ്യമ ങ്ങളിലൂടെ വിവിധ ഭാഷകളിലാണ് ഈ മുന്നറിയിപ്പ് വീഡിയോ പങ്കു വെച്ചിരിക്കുന്നത്. നിയമ ലംഘകർക്ക് കനത്ത പിഴ ചുമത്തും.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്

August 6th, 2025

electric-bikes-in-main-roads-police-warning-use-of-e-bikes-ePathram
അബുദാബി : തിരക്കേറിയ റോഡുകളിലെ ഇലക്‌ട്രിക് സ്‌കൂട്ടർ ഉപയോഗം അപകടങ്ങൾ വിളിച്ചു വരുത്തും എന്ന മുന്നറിയിപ്പുമായി അബുദാബി പോലീസ്. ഇതിനെതിരെ ബോധവൽക്കരണവുമായി അധികൃതർ രംഗത്തു വന്നു.

തിരക്കുള്ള റോഡുകളിലൂടെ അപകടകരമായ രീതി യിൽ ഇ-സ്കൂട്ടറുകളിൽ സഞ്ചരിക്കുന്ന യുവാക്കളുടെ വീഡിയോ അബുദാബി പോലീസിന്റെ സോഷ്യൽ മീഡിയ  പേജുകളിലൂടെ പുറത്തു വിട്ടിട്ടുണ്ട്.

അതിവേഗത്തിൽ പോകുന്ന വാഹനങ്ങൾക്ക് ഇടയിലൂടെ സ്‌കൂട്ടറുകൾ പാഞ്ഞു പോകുന്നതും ഒരു വണ്ടിയിൽ ഇടിക്കുന്നതിൽ നിന്നും കഷ്ടിച്ച് രക്ഷ പ്പെടുന്നതും വീഡിയോവിൽ കാണാം.

നിയമങ്ങൾ കർശ്ശനമായി പാലിക്കണം എന്നും ഇ-സ്കൂട്ടറുകൾക്ക് വേണ്ടി നിശ്ചയിച്ചിട്ടുള്ള സുരക്ഷിത പാതകളിലൂടെ മാത്രം ഓടിക്കണം എന്നും പോലീസ് ഓർമ്മിപ്പിച്ചു.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

വാഹന അപകടം : ഡ്രൈവറെയും ഗ്യാരേജ് ഉടമയെയും പോലീസ് പിടികൂടി

July 26th, 2025

accident-graphic

ദുബായ് : റോഡ് അപകടങ്ങൾ ഉണ്ടായാൽ എത്രയും പെട്ടെന്ന് പോലീസിൽ വിവരം അറിയിക്കണം എന്നും അപകടത്തിൽപ്പെട്ട വാഹനം അധികൃതരുടെ അനുമതിയോടെ കൂടെ മാത്രം അപകട സ്ഥലത്ത് നിന്നും മാറ്റിയിട്ട് ഗതാഗത തടസ്സം ഒഴിവാക്കുകയും വേണം എന്നും ദുബായ് ട്രാഫിക് പോലീസ്.

കഴിഞ്ഞ ദിവസം ദുബായ് ഹോർ അൽ അൻസ് എന്ന പ്രദേശത്തു ഗുരുതരമായ അപകടം ഉണ്ടാക്കിയ ശേഷം നിർത്താതെ പോയ ഡ്രൈവറെയും ഈ വാഹനം അധികൃതരുടെ അനുമതി ഇല്ലാതെ റിപ്പയർ ചെയ്ത ഗ്യാരേജ് ഉടമയെയും അറസ്റ്റ് ചെയ്തു.

ഒരാളെ ഇടിച്ചിട്ട ശേഷം ഡ്രൈവർ സ്ഥലത്തു നിന്ന് രക്ഷപ്പെടുകയായിരുന്നു. കേസിൽ കൂടുതൽ അന്വേഷണം നടക്കുന്നു. ഗ്യാരേജ് ഉടമ കേസിൽ രണ്ടാം പ്രതിയാണ്.

അശ്രദ്ധമായ ഡ്രൈവിംഗ്, അലംഭാവം, റോഡ് ഉപയോഗിക്കുന്നവരെ പരിഗണിക്കാത്തത് എന്നിവയാണ് അപകടത്തിന് കാരണം എന്നും അധികൃതർ അറിയിച്ചു. വാഹനം ഓടിക്കുമ്പോൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും ട്രാഫിക് നിയമങ്ങളും സുരക്ഷ മാർഗ്ഗ നിർദ്ദേശങ്ങളും കൃത്യമായി പാലിക്കണം. ഒരു കാരണവശാലും അപകടത്തിൽപ്പെട്ട വാഹനവുമായി കടന്നു കളയരുത് ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ അപകട വിവരം പോലീസിൽ അറിയിക്കുകയും വേണം എന്നും പോലീസ് ഓർമ്മപ്പെടുത്തി. DXB POLICE

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

1 of 241231020»|

« Previous « വി. എസ്. : പുതിയ അറിവുകള്‍ തേടാന്‍ പ്രായം തടസ്സമല്ല എന്ന് ഓര്‍മ്മിപ്പിച്ച നേതാവ്
Next Page » ടാക്‌സികളിൽ സുരക്ഷാ പരിശോധന »



  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
  • വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine