അബുദാബി : ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വിമാന ടിക്കറ്റ് എടുത്തവര്‍ യാത്രയില്‍ ക്രെഡിറ്റ് കാര്‍ഡ് കൈയ്യില്‍ കരുതണം എന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്സ് അധികൃതര്‍ മുന്നറിയിപ്പു നല്‍കി. എയര്‍ പോര്‍ട്ടില്‍ എത്തുമ്പോൾ ക്രെഡിറ്റ് കാർഡ് കൈയിൽ ഇല്ലെങ്കിൽ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് കരുതണം എന്നും അധികൃതർ ഓര്‍മ്മിപ്പിച്ചു. ഇനി മുതൽ ചെക്ക് ഇൻ സമയത്ത് അധികൃതർ ആവശ്യപ്പെട്ടാല്‍ ക്രെഡിറ്റ് കാർഡ് വിവരങ്ങള്‍ നൽകേണ്ടി വരും. റാൻഡം ചെക്കിംഗ് ആയിരിക്കും നടത്തുക.
#FlyWithIX : A tip for guests using their credit card for making reservations with us! pic.twitter.com/gZyCpLWkrU
— Air India Express (@FlyWithIX) January 17, 2023
മറ്റൊരാളുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് ടിക്കറ്റ് എടുത്തതെങ്കില്‍ അയാളുടെ ഓതറൈസേഷന്‍ ലെറ്ററും കാര്‍ഡിന്‍റെ കോപ്പിയും കയ്യില്‍ വെക്കണം. ഈ നിബന്ധനകള്‍ മുന്‍പും ഉണ്ടായിരുന്നു എങ്കിലും പല ഇടങ്ങളിലും ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് വീണ്ടും കര്‍ശ്ശനമാക്കിയത്. എന്നാല്‍ അംഗീകൃത ട്രാവൽ ഏജൻസികൾ വഴി ടിക്കറ്റ് എടുക്കുന്നവരെ ഈ നിയമം ബാധിക്കില്ല.
യാത്രാ വേളകളില്‍ പണം, ആഭരണങ്ങള്‍, അവശ്യ മരുന്നുകള്‍, ഡോക്യുമെന്‍റുകള്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ യാത്രക്കാര്‍ ഹാന്‍ഡ് ബാഗില്‍ കരുതണം എന്നും എയര്‍ ഇന്ത്യാ എക്സ് പ്രസ്സ് ഓര്‍മ്മിപ്പിച്ചു.
- റിസർവ്വ് ബാങ്ക് ഇ-റുപീ സേവനം
- മലയാളിയും ക്രെഡിറ്റ് കാര്‍ഡും
- ക്രഡിറ്റ് – ഡബിറ്റ് കാർഡ് : പുതിയ സംവിധാനം
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: air-india, social-media, ഗതാഗതം, പ്രവാസി