അബുദാബി : പ്രവാസികളുടെ യാത്രാസൗകര്യം മുൻ നിറുത്തി വിമാന സമയത്തിന് അനുസരിച്ച് കൊച്ചി (നെടുമ്പാശ്ശേരി) എയര്‍ പോര്‍ട്ടില്‍ നിന്നും കെ. എസ്. ആർ. ടി. സി. യുടെ പുതിയ സ്മാർട്ട് ബസ്സ് സർവ്വീസുകൾ ആരംഭിക്കും എന്ന് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാര്‍.
തലസ്ഥാന നഗരിയിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) കമ്മിറ്റിയുടെ പ്രവര്‍ത്തന ഉദ്ഘാടനത്തിനായി അബുദാബിയിൽ എത്തിയ മന്ത്രി മാധ്യമ പ്രവര്‍ത്ത കരോട് സംസാരിക്കുകയായിരുന്നു.
നെടുമ്പാശ്ശേരി നിന്നും മാവേലിക്കര – തിരുവല്ല ഭാഗത്തേക്ക് രണ്ടും കോഴിക്കോട് ഭാഗത്തേക്ക് മൂന്നും സർവ്വീസുകൾ പ്ലാൻ ചെയ്തിട്ടുണ്ട്. മൂന്നു മാസത്തിനകം ഈ റൂട്ടുകൾ ആരംഭിക്കും. എയർപോർട്ടിൽ എത്തുന്ന 2 വിമാനങ്ങളിലെ യാത്രക്കാർക്ക് ഒരു ബസ്സ് എന്ന വിധ ത്തിൽ നടത്തുന്ന റൂട്ടുകളിൽ സ്മാർട്ട് ബസ്സുകളും മൊബൈല്‍ ആപ്പ് ബുക്കിംഗ് സംവിധാനങ്ങളും ഒരുക്കും. അഥവാ വിമാനം വൈകിയാല്‍ ബസ്സുകൾ പുറപ്പെടുന്ന സമയത്തിലും മാറ്റം വരുത്തും.
നിശ്ചിത സ്ഥലത്തു നിന്നു ബസ്സ് യാത്ര തുടങ്ങിയാലും ഇടക്കു വച്ച് കയറുന്നവര്‍ക്ക് ആപ്പിലൂടെ ബസ്സിൻ്റെ സമയവും സീറ്റ് ലഭ്യതയും യാത്രയുടെ സമയ ക്രമവും അറിയുവാൻ കഴിയുന്ന ആപ്പ് ആയിരിക്കും പുറത്തിറക്കുക. ദീർ ഘദൂര യാത്ര ആണെങ്കിലും ആവശ്യമായ ഇടങ്ങളിൽ സ്റ്റോപ്പുകൾ ഉണ്ടാകും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, indian-media-abudhabi, nri, social-media, ഇന്ത്യന്‍ കോണ്‍സുലേറ്റ്, ഗതാഗതം, പ്രവാസി, വ്യവസായം, സാമൂഹ്യ സേവനം