ദുബായ് : നിസ്കാര സമയത്ത് മാത്രം ദുബായിലെ മസ്ജിദുകൾക്ക് ചുറ്റും ഉള്ള വാഹന പാർക്കിംഗ് സൗജന്യ സംവിധാനം നില നിർത്തി കൊണ്ട് പുതിയ നിയമം പ്രാബല്യത്തിൽ വന്നു. ഇത് പ്രാർത്ഥനക്കായി പള്ളി കളിൽ എത്തുന്നവർക്ക് പാർക്കിംഗിനുള്ള ലഭ്യത വർദ്ധിപ്പിക്കും.
പാര്‍ക്കിംഗ് സേവനങ്ങള്‍ നല്‍കുന്ന പാർക്കിൻ കമ്പനി ഇസ്‌ലാമിക് അഫയേഴ്‌സ് & ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട് മെന്റുമായി ഇതു സംബന്ധിച്ച് കരാറില്‍ ഒപ്പു വച്ചു.
ദുബായിലെ പാർക്കിൻ കമ്പനിയുടെ അധീനതയിൽ ഉള്ള എല്ലാ ഇടങ്ങളിലും 24 മണിക്കൂര്‍ പെയ്ഡ് പാർക്കിംഗ് സംവിധാനം 2025 ആഗസ്റ്റ് ഒന്ന് മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും.
പള്ളികൾക്ക് സമീപം നിസ്കാര സമയങ്ങളിൽ ഒരു മണിക്കൂർ സൗജന്യ പാർക്കിംഗ് അനുവദിക്കും എന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
ദുബായിലെ 59 പള്ളികളിലെ 2100 വാഹന പാര്‍ക്കിംഗ് സ്ഥലങ്ങള്‍ പാർക്കിൻ കമ്പനി കൈകാര്യം ചെയ്യും. ഈ പാര്‍ക്കിംഗ് സ്ഥലങ്ങള്‍ സോണ്‍ എം (സ്റ്റാന്‍ഡേര്‍ഡ്) അല്ലെങ്കില്‍ സോണ്‍ എം. പി. (പ്രീമിയം) ആയി അറിയപ്പെടും.
ആഴ്ചയില്‍ ഏഴ് ദിവസവും 24 മണിക്കൂറും ഫീസ് ഈടാക്കും. 59 പാർക്കിംഗ് ഏരിയകളില്‍ 41 എണ്ണം സോണ്‍ എമ്മിലും 18 എണ്ണം സോണ്‍ എം. പി. യിലും ആയിരിക്കും.
- pma