അബുദാബി : റോഡ് സൈഡില്‍ അശ്രദ്ധമായി വാഹനം പാർക്കു ചെയ്താൽ 500 ദിര്‍ഹം പിഴ ഇടും എന്ന് അബുദാബി പോലീസ്. പ്രധാന റോഡിന് വശങ്ങളിൽ ശ്രദ്ധയില്ലാതെ യാത്രാ വാഹനങ്ങളും ചരക്കു വാഹന ങ്ങളും പ്രാർത്ഥന ക്കായി നിർത്തി ഇടുന്നത് വലിയ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തും. തൊഴിലാളി കളുമായി പോകുന്ന വണ്ടികള്‍, ട്രക്കുകൾ, ബസ്സുകൾ തുടങ്ങിയ ഹെവി വാഹനങ്ങള്‍ ഒരിക്കലും റോഡിന് വശങ്ങളിലും പാര്‍ക്കിംഗ് അനുവദിക്കാത്ത ഇടങ്ങ ളിലും നിർത്തരുത്.
ഫെഡറൽ ട്രാഫിക് നിയമ പ്രകാരം 500 ദിർഹം പിഴ ലഭിക്കുന്ന കുറ്റകൃത്യം ആണെന്നും അബു ദാബി പോലീസ് മുന്നറിയിപ്പ് നൽകി. മാത്രമല്ല റോഡില്‍ തിരക്ക് അധികരി ക്കുന്ന സമയ ങ്ങളിൽ ഇത്തരം പ്രവർ ത്തികൾ മറ്റുള്ള വാഹന ങ്ങള്‍ക്കും യാത്ര ക്കാര്‍ക്കും ബുദ്ധി മുട്ട് ഉണ്ടാക്കും. ഇത് ഗതാഗത ക്കുരുക്കിനും അപകട ങ്ങൾക്കും കാരണമായി തീരും എന്നും അധികൃതര്‍ ഓര്‍മ്മപ്പെടുത്തി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: abu-dhabi-police, traffic-fine, ഗതാഗതം, നിയമം, പ്രവാസി, മതം