അബുദാബി : പ്രധാന റോഡുകളിൽ കാൽ നട യാത്രക്കാർക്ക് അനുവദിച്ചിട്ടുള്ള ഇടങ്ങളിലൂടെ മാത്രം റോഡ് ക്രോസ്സ് ചെയ്യണം എന്ന് കർശ്ശന നിര്‍ദ്ദേശവു മായി അബുദാബി പൊലീസ്.
ട്രാഫിക് സിഗ്നലുകളോട് ചേര്‍ന്നുള്ള സീബ്ര ക്രോസ്സിംഗ്, കാല്‍ നടക്കാര്‍ക്കു വേണ്ടി തയ്യാറാക്കിയ അണ്ടര്‍ പാസ്സുകള്‍, മേല്‍ പാലങ്ങള്‍ എന്നിവ മാത്രം കാല്‍ നട യാത്രക്കാര്‍ ഉപയോഗിക്കണം എന്നും പ്രധാന റോഡുകൾ അടക്കം തിരക്കേറിയ വാഹന ഗതാഗതം ഉള്ള റോഡ് മുറിച്ചു കടക്കുന്നത് അപകടകരം ആണെന്നും അബുദാബി പോലീസ് വീണ്ടും ഓർമ്മിപ്പിച്ചു.
അനുവദനീയമല്ലാത്ത ഇടങ്ങളിലൂടെ റോഡ് മുറിച്ചു കടക്കുന്നത് അപകടങ്ങളുടെ പ്രധാന കാരണങ്ങളിൽ ഒന്നാണ്. അതു കൊണ്ടു തന്നെ കാല്‍ നട യാത്രക്കാര്‍ കൃത്യമായ ക്രോസിംഗ് നിയമങ്ങള്‍ പാലിക്കണം.
പ്രധാന റോഡുകളിലെ സീബ്രാ ലൈനുകളിലൂടെ റോഡ് മുറിച്ചു കടക്കുമ്പോള്‍ പോലും വാഹനങ്ങൾ ഇല്ലാ എന്നും ഉറപ്പ് വരുത്തുകയും വേണം. കാല്‍ നടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഡ്രൈവർമാരും അതീവ ജാഗ്രത പുലര്‍ത്തുകയും വേഗത കുറക്കുകയും ചെയ്യണം.
പല സ്ഥലങ്ങളിലും വേഗത്തില്‍ വരുന്ന വാഹന ങ്ങള്‍ക്ക് ഇടയിലൂടെ റോഡിന് കുറുകെ ഓടുന്നത് അധികൃതരുടെ ശദ്ധയിൽ പെട്ടിട്ടുണ്ട്. ഏറെ അപകടകരമായ ഇത്തരം പ്രവൃത്തികളില്‍ നിന്ന് കാല്‍ നടക്കാര്‍ പിന്മാറണം എന്നും അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി. അനധികൃതമായി റോഡ് മുറിച്ചു കടക്കുന്നവരെ പിടികൂടി പിഴ ചുമത്തുവാൻ ഉദ്യോഗസ്ഥര്‍ രംഗത്തുണ്ട്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: abu-dhabi-police, traffic-fine, നിയമം, പ്രവാസി