സുൽത്താനിയ ഫൗണ്ടേഷൻ ഈദ് മിലാദ് ഫെസ്റ്റ് 2024 ശ്രദ്ധേയമായി

September 16th, 2024

uae-sulthwania-foundation-eid-meelad-fest-2024-ePathram
ഉമ്മുൽ ഖുവൈൻ : ‘പ്രവാചകൻ നിങ്ങളുടെ ഉള്ളിലുണ്ട്’ എന്ന പ്രമേയത്തിൽ സുൽത്താനിയ ഫൗണ്ടേഷൻ യു. എ. ഇ. ചാപ്റ്റർ പ്രസിഡണ്ട് സയ്യിദ് മുസ്തഫ അൽ ഐദ്രൂസി യുടെ നേതൃത്വത്തിൽ മുഹമ്മദ് നബി (സ) യുടെ ജന്മദിനം ആഘോഷിക്കുന്ന ഈദ് മീലാദ് ഫെസ്റ്റ് 2024 സംഘടിപ്പിച്ചു. സുൽത്താനിയ ഫൗണ്ടേഷൻ കാര്യദർശി ആരിഫ് സുൽത്താനി സ്വാഗതം പറഞ്ഞു.

ഈ ഫെസ്റ്റ് വെറുമൊരു ആഘോഷം മാത്രമല്ല, പ്രവാചകൻ (സ) നമുക്ക് പകർന്നു നൽകിയ മൂല്യ ങ്ങളുടെയും പാഠങ്ങളുടെയും ഓർമ്മപ്പെടുത്തലും കൂടിയാണ്.

ആ അധ്യാപനങ്ങൾ ആന്തരികമാക്കുകയും അവ അനുസരിച്ച് ജീവിക്കാൻ നാം ശ്രമിക്കുകയും ചെയ്യുക എന്നതാണ് നമ്മളുടെ ലക്ഷ്യം എന്ന് ചടങ്ങിൻ്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച സയ്യിദ് മുസ്തഫ അൽ ഐദ്രൂസി സൂചിപ്പിച്ചു.

ആധുനിക ലോകത്ത് മുഹമ്മദ് നബിയുടെ (സ) അധ്യാപനങ്ങളുടെ പ്രാധാന്യം ഉയർത്തിക്കാട്ടാൻ ലക്ഷ്യമിട്ടുള്ള മത പരമായ ചർച്ചകൾ, സാംസ്കാരിക പ്രകടനങ്ങൾ, മത്സരങ്ങൾ എന്നിവ ആഘോഷങ്ങളിൽ ഉൾപ്പെടുത്തി. പണ്ഡിതനും എഴുത്തുകാരനുമായ ഉസ്മാൻ മഹ്ബൂബി, ആരിഫ് സുൽത്താനി എന്നിവർ അടങ്ങിയ സമിതിയാണ് വിവിധ പരിപാടികളെ വിലയിരുത്തിയത്.

ഐക്യം, അനുകമ്പ, വിശ്വാസത്തോടുള്ള സമർപ്പണം എന്നിവയുടെ പ്രാധാന്യം ഊന്നിപ്പറയുന്ന നിരവധി പരിപാടികളോടെ ഈദ് മിലാദ് ഫെസ്റ്റ് 2024 ശ്രദ്ധേയമായി. നബീൽ മഹ്ബൂബി, സ്വാദിഖ് സുൽത്വാനി എന്നവർ നേതൃത്വം നൽകി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മാർത്തോമ്മാ ഇടവക ഹാർവെസ്റ്റ് ഫെസ്റ്റ്-2024 : ലോഗോ പ്രകാശനം ചെയ്തു

September 9th, 2024

marthoma-church-harvest-fest-2024-logo-ePathram
അബുദാബി : മാർത്തോമ്മാ ഇടവകയുടെ ഈ വർഷത്തെ ഹാർവെസ്റ്റ് ഫെസ്റ്റിവലിൻ്റെ ലോഗോ പ്രകാശനം ചെയ്തു. മുസ്സഫ മാർത്തോമ്മാ ദേവാലയത്തിൽ വെച്ചു നടന്ന ചടങ്ങിൽ ലോഗോ പ്രകാശന കർമ്മം, റാന്നി നിലക്കൽ ഭദ്രാസന സെക്രട്ടറി റവ. തോമസ് കോശി നിർവ്വഹിച്ചു.

abudhabi-marthoma-church-harvest-festival-2024-logo-release-ePathram

ഇടവക വികാരി റവ. ജിജോ സി. ഡാനിയേൽ, സഹ വികാരി റവ. ബിജോ എ. തോമസ്, ഹാർവെസ്റ്റ് ഫെസ്റ്റിവൽ കൺവീനർ ജോസഫ് മാത്യു, സെക്രട്ടറി ബിജോയ് സാം, ട്രസ്റ്റിമാരായ റോണി ജോൺ, റോജി മാത്യു, ജോയിൻറ് കൺവീനർ ബോബി ജേക്കബ്ബ്, പബ്ലിസിറ്റി കൺവീനർ നോബിൾ സാം സൈമൺ, അത്മായരായ ബിജു ഫിലിപ്പ്, രഞ്ജിത് R, തോമസ് വർഗ്ഗീസ് എന്നിവർ നേതൃത്വം നൽകി.

മാർത്തോമ്മാ പള്ളിയങ്കണത്തിൽ വെച്ച് വിപുലമായ പരിപാടികളോടെ നവംബർ 24 ഞായറാഴ്ച ഹാർവെസ്റ്റ് ഫെസ്റ്റ്-2024 ആഘോഷിക്കും.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

ഖുർആൻ വാർഷിക പ്രഭാഷണം ആഗസ്റ്റ് 30 വെള്ളിയാഴ്ച

August 26th, 2024

dubai-international-holy-quran-award-ePathram
അബുദാബി : ഇന്ത്യൻ ഇസ്ലാമിക്‌ സെൻ്റർ റിലീജിയസ് വിഭാഗം എല്ലാ ആഴ്ചകളിലും സംഘടിപ്പിച്ച്‌ വരുന്ന ഖുർ ആൻ ക്ലാസ്സുകളുടെ വാർഷികവും റിലീജിയസ് കമ്മിറ്റിയുടെ പ്രവർത്തനോത്ഘാടനവും ആഗസ്റ്റ് 30 വെള്ളിയാഴ്ച വൈകുന്നേരം 7: 30 ന് സെൻ്റർ ആഡിറ്റോറിയത്തിൽ വെച്ച് നടക്കും.

‘ഖുർ ആൻ : കാലങ്ങളെ അതിജീവിച്ച മഹാവിസ്മയം’ എന്ന വിഷയത്തിൽ പ്രമുഖ ഖുർആൻ പണ്ഡിതൻ സിംസാറുൽ ഹഖ് ഹുദവി പ്രഭാഷണം നടത്തും.

പരിപാടിയിൽ പങ്കെടുക്കുന്നവരിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന മൂന്ന് വിജയികൾക്ക് പരിശുദ്ധ ഉംറ ചെയ്യുവാൻ അവസരം ഉൾപ്പെടെ വിവിധ സമ്മാനങ്ങൾ നൽകും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യങ്ങളും മുസഫ, ബനിയാസ് എന്നീ മേഖലയിൽ നിന്നും വാഹന സൗകര്യവും ഒരുക്കും എന്നും സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : 055 824 3574

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഈദുൽ ഫിത്വർ അവധി ദിനങ്ങൾ

April 3rd, 2024

crescent-moon-ePathram
അബുദാബി : യു. എ. ഇ. യിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. ഫെഡറല്‍ ഗവണ്‍മെൻ്റ് സ്ഥാപനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ഒരാഴ്ച നീണ്ടു നിൽക്കുന്ന അവധി ലഭിക്കും. 2024 ഏപ്രിൽ 8 തിങ്കളാഴ്ച (റമദാൻ 29) മുതൽ ഏപ്രിൽ 14 ഞായറാഴ്ച വരെയാണ് പെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത്.

ശനിയും ഞായറും യു. എ. ഇ. യിൽ ഔദ്യോഗിക വാരാന്ത്യ അവധി ആയതിനാൽ സർക്കാർ സ്ഥാപനങ്ങൾ ഒൻപതു ദിവസങ്ങൾക്ക് ശേഷം ഏപ്രിൽ 15 മുതൽ പ്രവൃത്തി പുനരാരംഭിക്കുകയുള്ളൂ.

സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്കും ജീവനക്കാർക്കും ഏപ്രിൽ 8 മുതൽ 12 വെള്ളിയാഴ്ച വരെയാണ് അവധി. ശനിയും ഞായറും അവധി നൽകി വരുന്ന സ്വകാര്യ മേഖലയിലുള്ളവർക്ക് ഫെഡറല്‍ ഗവണ്‍മെൻ്റ് അവധി പോലെ ദീർഘ ദിനങ്ങൾ പെരുന്നാൾ അവധി ലഭിക്കും.

റമദാൻ 29 (ഏപ്രിൽ 8 തിങ്കളാഴ്ച) ചന്ദ്രപ്പിറവി ദൃശ്യമായാൽ ഏപ്രിൽ 9 ചൊവ്വാഴ്ച (ശവ്വാൽ ഒന്ന്) ഈദുൽ ഫിത്വർ ആഘോഷിക്കും. അല്ലെങ്കിൽ റമദാൻ 30 പൂർത്തിയാക്കി ഏപ്രിൽ 10 ബുധനാഴ്ച പെരുന്നാൾ ആയിരിക്കും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഇഫ്‌താർ സുഹൃദ് സംഗമം

April 1st, 2024

ramadan-kareem-iftar-dates-ePathram
ദുബായ് : മലബാർ പ്രവാസി (യു. എ. ഇ.) സംഘടിപ്പിച്ച ഇഫ്‌താർ സുഹൃദ് സംഗമം, സമൂഹത്തിലെ നാനാ തുറകളിലെ പ്രമുഖരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി. നോർക്ക ഡയറക്ടറും പ്രവാസി ക്ഷമ നിധി ബോർഡ് മെമ്പറുമായ എൻ. കെ. കുഞ്ഞമ്മദ് ഇഫ്‌താർ സുഹൃദ് സംഗമം ഉദ്ഘാടനം ചെയ്തു. പ്രവാസി വിഷയങ്ങളിൽ കക്ഷി രാഷ്ട്രീയ – ജാതി മത ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി നിന്നു പ്രവർത്തിക്കണം എന്ന് തദവസരത്തിൽ അദ്ദേഹം പറഞ്ഞു.

malabar-pravasi-uae-ifthar-2024-ePathram

യു. എ. ഇ. സ്വദേശികളായ അഹ്‌മദ്‌ അൽ സാബി, ഷഹീൻ അഹ്‌മദ്‌, മാമു മുഹമ്മദ് തുടങ്ങിയവർ വിശിഷ്ട അതിഥി കൾ ആയിരുന്നു. നബാദ് അൽ ഇമാറാത് വോളണ്ടിയർ ടീം സി. ഇ. ഒ. ഡോ. ഖാലിദ് അൽ ബലൂഷിയെ ആദരിച്ചു.

ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് നിസാർ തളങ്കര, അക്കാഫ് സോസിയേഷൻ പ്രസിഡണ്ട് പോൾ ടി. ജോസഫ്, ഇബ്രാഹിം എളേറ്റിൽ, മോഹൻ എസ്. വെങ്കിട്ട്, ബി. എ. നാസർ, ഇസ്മയിൽ മേലടി, ശറഫുദ്ധീൻ (കുവൈറ്റ് ), ഷീല പോൾ, ഡോ. ബാബു റഫീഖ്, നാസർ ഊരകം, ടി. കെ. യൂനുസ്, സുൾഫിക്കർ, ഖാലിദ് തൊയക്കാവ്‌, നാസർ ബേപ്പൂർ, ഇ. കെ. ദിനേശ്, ഷിജി അന്ന ജോർജ്, അസീസ്‌, സുജിത് എന്നിവർ സംസാരിച്ചു.

മലബാർ പ്രവാസി (യു. എ. ഇ.) പ്രസിഡണ്ട് ജമീൽ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. മുഹമ്മദ്‌ സാജിദ് സ്വാഗതവും ട്രഷറർ മലയിൽ മുഹമ്മദ് അലി നന്ദിയും പറഞ്ഞു. മൊയ്‌ദു കുട്ട്യാടി, മുരളി കൃഷ്ണൻ, അഷ്‌റഫ് ടി. പി., ചന്ദ്രൻ, സുനിൽ, ബഷീർ, ഭാസ്കരൻ, ഇഖ്ബാൽ, മുഹമ്മദ് നൗനൗഫൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നല്കി.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

1 of 1341231020»|

« Previous « ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
Next Page » ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം »



  • വടകര മഹോത്സവം ഒക്ടോബർ 20 ന് അബുദാബിയിൽ
  • അബുദാബി – ദുബായ് യാത്രക്ക് ഇനി 57 മിനിറ്റുകൾ : ഇത്തിഹാദ് റെയില്‍ പാസഞ്ചര്‍
  • പെരിന്തൽമണ്ണ സി. എച്ച്. സെൻ്റർ പ്രവർത്തക സംഗമം
  • ഷാർജ എമിറേറ്റിൽ സ്വദേശികള്‍ക്ക് സൗജന്യ ആരോഗ്യ പരിരക്ഷാ പദ്ധതി
  • ഡയസ്‌പോറ സമ്മിറ്റ് ഇന്‍ ഡല്‍ഹി ഡിസംബർ അഞ്ചിന്
  • മെട്രോയിലും ട്രാമിലും ഇ-സ്‌കൂട്ടറുകള്‍ കൊണ്ടു പോകാം : ആര്‍. ടി. എ.
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ-2 : ലോഗോ പ്രകാശനം ചെയ്തു
  • സുൽത്താനിയ ഫൗണ്ടേഷൻ ഈദ് മിലാദ് ഫെസ്റ്റ് 2024 ശ്രദ്ധേയമായി
  • വിവിധ രാജ്യക്കാർ ഒത്തു ചേർന്ന് ബുർജീൽ മെഡിക്കൽ സിറ്റിയിൽ പൂക്കളം ഒരുക്കി
  • ബാഡ്മിൻറൺ ടൂര്‍ണ്ണമെന്‍റ് : അൽഖൂസ് ബ്രദേഴ്സ് ജേതാക്കളായി
  • യു. എ. ഇ. പാസ്സ് : സൈബർ തട്ടിപ്പുകൾക്ക് എതിരെ മുന്നറിയിപ്പ്
  • മെഹ്ഫിൽ ചെറുകഥാ മത്സരം : ഹുസ്ന റാഫിക്ക് ഒന്നാം സ്ഥാനം
  • പ്രബന്ധ രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു
  • മാർത്തോമ്മാ ഇടവക ഹാർവെസ്റ്റ് ഫെസ്റ്റ്-2024 : ലോഗോ പ്രകാശനം ചെയ്തു
  • പൊതു മാപ്പ് : സൗജന്യ വിമാന ടിക്കറ്റ് നൽകണം എന്ന് കെ. എം. സി. സി.
  • ഇടപ്പാളയം അബുദാബി ചാപ്റ്റർ പുതിയ കമ്മറ്റി നിലവിൽ വന്നു
  • പാസ്സ് പോർട്ട് നഷ്ടപ്പെട്ടവര്‍ ഔട്ട് പാസ്സിന് ഉടൻ അപേക്ഷ നല്‍കണം
  • ലുലു എക്സ് ചേഞ്ച് പതിനഞ്ചാം വാർഷികം ആഘോഷിച്ചു
  • യു. എ. ഇ. പൊതു മാപ്പ് : വകുപ്പുകൾ ഒരുങ്ങി
  • ഇസ്ലാമിക് സെൻ്ററിൽ ‘മുറ്റത്തെ മുല്ല’ ഞായറാഴ്ച അരങ്ങേറും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine