അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെൻ്റർ റിലീജിയസ് വിഭാഗം എല്ലാ ആഴ്ചകളിലും സംഘടിപ്പിച്ച് വരുന്ന ഖുർ ആൻ ക്ലാസ്സുകളുടെ വാർഷികവും റിലീജിയസ് കമ്മിറ്റിയുടെ പ്രവർത്തനോത്ഘാടനവും ആഗസ്റ്റ് 30 വെള്ളിയാഴ്ച വൈകുന്നേരം 7: 30 ന് സെൻ്റർ ആഡിറ്റോറിയത്തിൽ വെച്ച് നടക്കും.
‘ഖുർ ആൻ : കാലങ്ങളെ അതിജീവിച്ച മഹാവിസ്മയം’ എന്ന വിഷയത്തിൽ പ്രമുഖ ഖുർആൻ പണ്ഡിതൻ സിംസാറുൽ ഹഖ് ഹുദവി പ്രഭാഷണം നടത്തും.
പരിപാടിയിൽ പങ്കെടുക്കുന്നവരിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന മൂന്ന് വിജയികൾക്ക് പരിശുദ്ധ ഉംറ ചെയ്യുവാൻ അവസരം ഉൾപ്പെടെ വിവിധ സമ്മാനങ്ങൾ നൽകും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യങ്ങളും മുസഫ, ബനിയാസ് എന്നീ മേഖലയിൽ നിന്നും വാഹന സൗകര്യവും ഒരുക്കും എന്നും സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് : 055 824 3574