ദുബായ് : അങ്കമാലി സ്വദേശികളുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മ ആൻറിയ (അങ്കമാലി എൻ. ആർ. ഐ. അസ്സോസ്സിയേഷൻ-ANRIA) യുടെ ഈ വർഷത്തെ ഓണാഘോഷം ‘അങ്കമാലി പൊന്നോണം’ എന്ന പേരിൽ വൈവിധ്യമാർന്ന പരിപാടികളോടെ 2025 സെപ്റ്റംബർ 28 ഞായറാഴ്ച ദുബായ് ഇത്തിസലാത്ത് അക്കാദമിയിൽ വെച്ച് നടക്കും.
ആൻറിയ അംഗങ്ങൾ അവതരിപ്പിക്കുന്ന തിരുവാതിര-കൈ കൊട്ടിക്കളി, ശിങ്കാരി മേളം, ഘോഷ യാത്ര, മ്യൂസിക്കൽ ഷോ മറ്റു വിവിധ കലാ പരിപാടികൾ എന്നിവയും ഓണ സദ്യയും ഉൾപ്പെടുത്തിയുള്ള ആൻറിയ ഇരുപതാം വാർഷിക ആഘോഷം കൂടി ആയിരിക്കും ‘അങ്കമാലി പൊന്നോണം’ എന്നും സംഘാടകർ അറിയിച്ചു.
കഴിഞ്ഞ ദിവസം നടന്ന എക്സിക്യൂട്ടീവ് യോഗത്തിൽ പ്രോഗ്രാമിന്റെ ബ്രോഷർ പ്രകാശനം നിർവ്വഹിച്ചു. ആൻറിയ മുൻ പ്രസിഡണ്ട് ലിജി റെജി, റീത്തു ജോബിൻ, ലൈജു കൊച്ചാട്ട്, ജിജി പാണ്ഡവത്ത് തുടങ്ങിയവർ സംബന്ധിച്ചു.
- ആൻറിയ ‘ഗ്ളിറ്റ്സ് 2018’
- ആൻറിയ ‘ഫിയസ്റ്റ – 2019’
- ആന്റിയ രക്ത ദാന ക്യാമ്പ്
- കെ. എസ്. ചിത്രയെ ആദരിക്കുന്നു
- അങ്കമാലി എൻ. ആർ. ഐ. പുതുവത്സര ആഘോഷം
- ആന്റിയ രക്ത ദാന ക്യാമ്പില്‍ നൂറ്റി ഇരുപതു പേര് രക്തം ദാനം ചെയ്തു
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: anria-angamali, expat, nri, onam, social-media, ആഘോഷം, ദുബായ്, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, സംഘടന