അബുദാബി : കേരള സാംസ്കാരിക വേദി മലയാള രത്ന പുരസ്കാരങ്ങൾ നൽകി ആദരിച്ച അനോര ഗ്ലോബൽ പ്രസിഡണ്ട് ബി. ജയപ്രകാശ്, വൈസ് പ്രസിഡണ്ട് റോബിൻസൺ മൈക്കിൾ എന്നിവരെ അനോര എക്സിക്യൂട്ടീവ് യോഗത്തിൽ അനുമോദിച്ചു.
അബുദാബി ഇന്ത്യ സോഷ്യൽ സെൻററിൽ നടന്ന ചടങ്ങിൽ അനോര ഗ്ലോബൽ ജനറൽ സെക്രട്ടറി താജുദ്ദീൻ എസ്. കെ., ട്രഷറര്‍ ആൻസർ ഫ്രാൻസിസ്, ഭാരവാഹികളായ നാസർ തമ്പി, സന്തോഷ് കുമാർ, ജോർജ് മനോജ്, എ. എം. ബഷീർ, ബി. യേശു ശീലൻ, അഡ്വക്കേറ്റ് സാബു, തോമസ് എബ്രഹാം, അമീർ കല്ലമ്പലം, മുഹമ്മദ് നിസാർ, ഷാനവാസ്, വിമൽ കുമാർ, രേഖീൻ സോമൻ, ഷുഹൈബ്, തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. ANORA
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: anora, expat, nri, പ്രവാസി, ബഹുമതി, സംഘടന, സാംസ്കാരികം