അബുദാബി : ഇന്ത്യന്‍ ഇസ്ലാമിക് സെന്റർ ഭരണ സമിതിയിൽ നിലവിലെ പ്രസിഡണ്ട് പി. ബാവാ ഹാജിയും ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് ഹിദായത്തുള്ളയും തല്‍സ്ഥാനങ്ങളില്‍ തുടരും. നസീര്‍ രാമന്തളിയാണ് പുതിയ ട്രഷറര്‍.
യു. അബ്ദുള്ള ഫാറൂഖി, സയ്യിദ് അബ്ദുറഹ്മാന് തങ്ങള്‍, ആലുങ്ങല്‍ ഇബ്രാഹീം മുസ്ലിയാര്, മുഹമ്മദ് സമീര്‍ തൃക്കരിപ്പൂര്‍, അഷറഫ് ഹാജി വാരം, അഹമ്മദ് കുട്ടി തൃത്താല, കെ. മുസ്തഫ വാഫി, അഷറഫ് ബേക്കല്‍, നൗഷാദ് ഹാഷിം ബക്കര്‍, പി. പി. അബ്ദുള്ള, സിദ്ദീഖ് എളേറ്റില്‍, അനീഷ് മംഗലം, മുഹമ്മദ് കുഞ്ഞി കൊളവയല്‍, മുഹമ്മദ് ഷഹീം, മുഹമ്മദ് ബഷീര്‍ ചെമ്മുക്കന്‍, ഒ. പി. അലിക്കുഞ്ഞി എന്നിവരാണ് പുതിയ ഭരണ സമിതി അംഗങ്ങൾ.
അബുദാബി സാമൂഹ്യ ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സെന്റര്‍ ഹാളില്‍ നടന്ന 54ാമത് വാര്‍ഷിക ജനറല്‍ ബോഡിയാണ് പുതിയ കമ്മറ്റി അംഗങ്ങളെ തെരഞ്ഞെടുത്തത്.
2004 മുതല്‍ തുടര്‍ച്ചയായി 21ാം തവണയാണ് പി. ബാവാ ഹാജി പ്രസിഡണ്ട് പദവിയിൽ എത്തുന്നത്. പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാര ജേതാവായ പി. ബാവാ ഹാജി 12 തവണ ജനറല്‍ സെക്രട്ടറി പദവിയും അലങ്കരിച്ചിട്ടുണ്ട്.
- പി. ബാവാ ഹാജി-കരപ്പാത്ത് ഉസ്മാൻ
- പി. ബാവാ ഹാജി-എം. പി. എം. റഷീദ്
- പി. ബാവാ ഹാജി-ടി. കെ. അബ്ദുൽ സലാം
- പി. ബാവാ ഹാജി-അഡ്വ. മുഹമ്മദ് കുഞ്ഞി
- പി. ബാവാ ഹാജി-അഡ്വ. മുഹമ്മദ് കുഞ്ഞി ടീം വീണ്ടും
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, islamic-center-, nri, കെ.എം.സി.സി., ബഹുമതി, സംഘടന, സാംസ്കാരികം