
അബുദാബി : ഒരുവട്ടം കൂടി കടന്നു ചെല്ലാൻ ആഗ്രഹിക്കുന്ന വിദ്യാലയ മുറ്റത്തെ ഓർമ്മകൾ സമാഹരിച്ച് തയ്യാറാക്കിയ ‘കിതാബിലെ കിസ്സകൾ’ എന്ന പുസ്തകം ഷാർജ ബുക്ക് ഫെയറിൽ പ്രകാശനം ചെയ്തു.

കണ്ണൂർ പഴയങ്ങാടിയിലെ വാദി ഹുദ സ്കൂളിൽ 1980-89 കാലഘട്ടത്തിൽ പഠിച്ചിറങ്ങിയവരുടെ ഓർമ്മകളുടെ ശേഖരമായ ‘കിതാബിലെ കിസ്സകൾ’ വാദി ഹുദ മുൻ പ്രിൻസിപ്പൽ Dr. ശരീഫ് പൊവ്വൽ, ബഷീർ തിക്കോടി എന്നിവർ ചേർന്നാണ് പ്രകാശിപ്പിച്ചത്. പ്രസാധകർ കൈരളി ബുക്സ്
ഗ്രന്ഥകർത്താക്കളായ Dr. ഉമർ ഫാറൂഖ്, എസ്. എൽ. പി. സിദ്ദിക്ക് മാടായി, പുന്നക്കൻ മുഹമ്മദ് അലി, ടി. പി. അബ്ബാസ് ഹാജി, എഡിറ്റർമാരായ റാഷിദ് ഹമീദ്, ഷിറാസ് കെ. പി., ഷബ്‌ന ഹാഫിസ് തുടങ്ങിയവർ സംബന്ധിച്ചു.
വിദ്യാലയത്തിന്റെ ചരിത്രവും അതിന് പിന്നിൽ പ്രവർത്തിച്ച മർഹൂം മൊയ്തു ഹാജി, ഹംസ അബ്ബാസ് ഹാജി എന്നിവരുടെ ജീവ ചരിത്രവും സ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ ചരിത്രവും കൂടാതെ പഠന കാലഘട്ടത്തെ കുറിച്ചുള്ള ഒരു വിവരണവും ഒക്കെ ഉൾപ്പെടുത്തിയ ഈ പുസ്തകത്തിൽ അന്നത്തെ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും അനുഭവങ്ങളും ‘കിതാബിലെ കിസ്സകൾ’ പങ്കു വെക്കുന്നുണ്ട്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-media, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, ബഹുമതി, സാംസ്കാരികം, സാഹിത്യം





























