
അബുദാബി : സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ ‘ഹാർവെസ്റ്റ് ഫെസ്റ്റിവൽ-2026’ (കൊയ്ത്തുത്സവം) നവംബർ 15 ഞായറാഴ്ച വിപുലമായ രീതിയിൽ ആഘോഷിക്കും എന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഞായറാഴ്ച രാവിലെ ദേവാലയത്തിലെ വിശുദ്ധ കുർബാനക്ക് ശേഷം ആരംഭിക്കുന്ന കൊയ്ത്തുത്സവ പരിപാടികൾ രാത്രി വരെ നീളും. ഹാർവെസ്റ്റ് ഫെസ്റ്റി വലിന്റെ സ്റ്റാളുകളുടെ ഉത്‌ഘാടനം വൈകുന്നേരം 3 മണിക്ക് നടക്കും.
4 മണിക്ക് തുടക്കമാവുന്ന പൊതു സമ്മേളനത്തിൽ നടനും സംവിധായകനുമായ ജോണി ആന്റണി മുഖ്യ അതിഥിയും പിന്നണി ഗായകൻ കെ. ജി. മാർക്കോസ് വിശിഷ്ട അതിഥിയും ആയിരിക്കും.

വൈകുന്നേരം 6 മണി മുതൽ കലാ പരിപാടികൾക്ക് തുടക്കം കുറിയ്ക്കും. കെ. ജി. മാർക്കോസും റോക്ക് പേപ്പർ സിസേഴ്സ് ടീമും ചേർന്നുള്ള സംഗീത പരിപാടി കൊയ്ത്തുത്സവ വേദിയെ സംഗീത സാന്ദ്രമാക്കും. സ്ഫടികം ടീം അവതരിപ്പിക്കുന്ന ശിങ്കാരി മേളം കൊയ്ത്തുത്സവത്തിനു കൂടുതൽ ആവേശം പകരും.
ആഘോഷങ്ങളുടെ സമാപന വേളയിൽ റാഫിൾ നറുക്കെടുപ്പുകളും സമ്മാന വിതരണവും നടക്കും.
തനി നാടൻ വിഭവങ്ങളുടെ ഭക്ഷണ ശാലകൾ, വിനോദങ്ങൾ, പച്ചക്കറി സസ്യ വില്പന ശാലകൾ, തുണിത്തരങ്ങൾ, ഗൃഹോപയോഗ സാധനങ്ങൾ എന്നിങ്ങനെയുള്ള നാല്പതോളം സ്റ്റാളുകൾ, വൈവിധ്യ ങ്ങളായ കലാ പ്രകടനങ്ങൾ എന്നിവ ഹാർവെസ്റ്റ് ഫെസ്റ്റിന് എത്തുന്ന വിവിധ ദേശക്കാരായ പ്രവാസി കൾക്ക് വേറിട്ട അനുഭവമായിരിക്കും.
കത്തീഡ്രൽ വികാരി ഗീവർഗീസ് മാത്യു, സഹ വികാരി നിതിൻ മാത്യു, കത്തീഡ്രൽ ട്രസ്റ്റീ സാം ജി ഡാനിയേൽ, സെക്രട്ടറി സന്തോഷ് ജോർജ്ജ്, ജോയിൻറ് ഫിനാൻസ് കൺവീനർമാരായ അജു തങ്കച്ചൻ, ബിജോ വർഗീസ്, മീഡിയ & പബ്ലിസിറ്റി കൺവീനർ സനു ജോൺ ജേക്കബ് തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: harvest-fest, st-george-orthodox-church-, അബുദാബി, ആഘോഷം, പ്രവാസി, മതം





























