ദുബായ് : യു. എ. ഇ. സപ്ലൈ ചെയിൻ നെറ്റ് വർക്ക് ഗ്രൂപ്പ് സംഘടിപ്പിച്ച ഓണാഘോഷം വിവിധ ദേശക്കാരുടെ പങ്കാളിത്തം കൊണ്ടും അവതരിപ്പിച്ച പരിപാടികളുടെ വൈവിധ്യത്താലും ശ്രദ്ധേയമായി.
ദുബായിലെ ഗ്രാൻഡിയോർ ഹോട്ടലിൽ വെച്ച് നടന്ന ആഘോഷങ്ങളിൽ ക്ലിഫ്ഫോർഡ് ഡിസൂസ മുഖ്യ അതിഥി ആയിരുന്നു. വിഭവ സമൃദ്ധമായ ഓണ സദ്യ, ഓണക്കളികൾ, വിവിധ മത്സരങ്ങൾ എന്നിവ ആഘോഷങ്ങൾക്ക് കൊഴുപ്പേകി.
ലോജിസ്റ്റിക്ക് & സപ്ലൈ ചെയിൻ മേഖലയിൽ ജോലി ചെയ്യുന്നവരുടെ കൂട്ടായ്മയാണ് യു. എ. ഇ. സപ്ലൈ ചെയിൻ നെറ്റ് വർക്ക് ഗ്രൂപ്പ്. ഇതിന്റെ അഡ്മിൻ ടീമംഗങ്ങൾ ഇല്ല്യാസ് അബ്ദുള്ള, റംസി, നിയാസ്, ബാസിത്ത്, വൈഷ്ണവി, ഇബ്രാഹിം, ബിഷ, മാനസ തുടങ്ങിയവർ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി.