അബുദാബി : ലോകത്തിലെ ഏറ്റവും മനോഹരമായ എയർ പോർട്ട് എന്ന പദവി കരസ്ഥമാക്കി അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളം.
പ്രീ വേർസെയിലസ് ദ വേൾഡ് ആർക്കി ടെക്ച്ചർ ആൻഡ് ഡിസൈൻ അവാർഡിലാണ് വാസ്തുവിദ്യാ മികവ് കൊണ്ട് ‘World’s Most Beautiful Airport’ എന്ന പുരസ്കാരം സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് സ്വന്തമാക്കിയത്. പാരീസിൽ യുനെസ്‌കോ യുടെ ആസ്ഥാനത്തു നടന്ന ചടങ്ങിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
ഒരു വർഷത്തെ പ്രവർത്തനത്തിലൂടെയാണ് ആഗോള വ്യോമയാന മേഖലയിൽ സായിദ് അന്താരാഷ്ട്ര വിമാനത്താവളം ശക്തമായ ആധിപത്യം സ്ഥാപിച്ചത്. Image Credit : W A M , Twitter
- pma