അബുദാബി : മാട്ടൂൽ കെ. എം. സി. സി. സംഘടിപ്പിച്ച ഏട്ടാമത് മാട്ടൂൽ പ്രിമിയർ ലീഗ് മത്സരത്തിൽ ഡൊമൈൻ എഫ്സി ചാമ്പ്യന്മാരായി. റൈഡേഴ്‌സ് എഫ്സി തെക്കുമ്പാട് റണ്ണേഴ്‌സ് അപ്പ് നേടി. പത്തിനും പതിനഞ്ചിനും ഇടയിൽ പ്രായമുള്ളവർക്കായി ഒരുക്കിയ ജൂനിയർ എം. പി. എൽ. സീസൺ -1 മത്സരത്തിൽ കേവീസ് എഫ്സി ചാമ്പ്യൻമാരായി. എം. സി. സി. എഫ്സി റണ്ണേഴ്സ് അപ്പായി.
ദേശീയ ദിന ആഘോഷങ്ങളുടെ ഭാഗമായി അബു ദാബി ഹുദരിയാത്ത് മൈതാനത്ത് ഒരുക്കിയ മാട്ടൂൽ പ്രിമിയർ ലീഗ് മത്സരങ്ങൾ ബുർജീൽ ഹോസ്പിറ്റൽ പീഡിയാട്രിക് ഓങ്കോളജി ഡിപ്പാർട്ട്മെന്റ് മേധാവി ഡോ. സൈനുൽ ആബിദ് നിർവ്വഹിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. എം. എ. സലാം, അബുദാബി കമ്മ്യൂണിറ്റി പോലീസ് മേധാവി ആയിഷ, കെ. എം. സി. സി. നേതാക്കൾ അൻവർ നഹ, യു. അബ്ദുള്ള ഫാറൂഖി, ഹിദായത്തുള്ള തുടങ്ങിയവർ സംബന്ധിച്ചു. എം. പി. എൽ. ചെയർമാൻ സി. എച്ച്. യൂസഫ് അദ്ധ്യക്ഷത വഹിച്ചു.
എം. പി. എൽ. സീസൺ-എട്ട് വിന്നേഴ്സിനുള്ള ട്രോഫിയും ക്യാഷ് പ്രൈസും വെൽടെക് എം. ഡി. ഫൈസൽ സമ്മാനിച്ചു. റണ്ണേഴ്‌സ് അപ്പിനുള്ള ട്രോഫിയും ക്യാഷ് പ്രൈസും കല്യാശ്ശേരി മണ്ഡലം കെ. എം. സി. സി. പ്രസിഡന്റ് മുസ്തഫ സി. എം. കെ. സമ്മാനിച്ചു.
ജൂനിയർ എം. പി. എൽ. സീസൺ-1 മത്സരത്തിൽ ചാമ്പ്യൻമാർക്കുള്ള ട്രോഫിയും മെഡലുകളും ഡോ. സൈനുൽ ആബിദീനും പി. ടി. എച്ച്. മാട്ടൂൽ കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി ടി. പി. അബ്ബാസ് ഹാജിയും ചേർന്ന് സമ്മാനിച്ചു.
മാട്ടൂൽ കെ. എം. സി. സി. കോൽക്കളി ടീം അവതരിപ്പിച്ച കൊൽക്കളിയും സ്ത്രീകൾക്കായി ഹെന്ന മത്സരവും പരിപാടിയുടെ ഭാഗമായി നടന്നു. ആരിഫ് കെ. വി., സി. എം. വി. ഫത്താഹ്, ലത്തീഫ് എം. എന്നിവർ നേതൃത്വം നൽകി. FB PAGE
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: foot-ball, ആഘോഷം, കായികം, കുട്ടികള്‍, കെ.എം.സി.സി.