അബുദാബി : മുൻ എം. എൽ. എ. യും കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയും ആയിരുന്ന പി. വി. മുഹമ്മദിൻ്റെ സ്മരണാർത്ഥം കൊയിലാണ്ടി മണ്ഡലം കെ. എം. സി. സി. സംഘടിപ്പിച്ച ‘പി. വി. സോക്കർ-2024’ ഫുട് ബോൾ ടൂർണ്ണ മെന്റിൽ ടൈ ബ്രേക്കറിൽ കോർണർ വേൾഡ് എഫ്. സി. യെ പരാജയപ്പെടുത്തി മിറാക്കിൾ എഫ്. സി. ജേതാക്കൾ.
യുനൈറ്റഡ് എഫ്. സി. കാലിക്കറ്റ്, ബ്ലാക്ക് & വൈറ്റ് കല്ലുരാവി എന്നീ ടീമുകൾ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി.
ഇന്ത്യൻ ഇസ്ലാമിക് സെൻറർ ജനറൽ സെക്രട്ടറി ഹിദായത്തുള്ള ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് അബൂ ബക്കർ സിദ്ധീഖ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി നൗഫൽ പൂക്കാട് സ്വാഗതവും വൈസ് പ്രസിഡണ്ട് അഷ്‌റഫ് തെങ്ങിൽ നന്ദിയും പറഞ്ഞു. കെ. എം. സി. സി. യുടെ സംസ്ഥാന – ജില്ലാ – മണ്ഡലം നേതാക്കളും ഭാരവാഹികളും സംബന്ധിച്ചു.
അബുദാബി ഹുദരിയ്യാത്ത് സ്റ്റേഡിയത്തിൽ വെച്ചു നടന്ന ‘പി. വി. സോക്കർ-2024’ ഫുട് ബോൾ ടൂർണ്ണ മെന്റിനു കൊയിലാണ്ടി മണ്ഡലം കെ. എം. സി. സി. ഭാരവാഹികൾ നേതൃത്വം നൽകി. കെഫ യുമായി സഹകരിച്ച് നടത്തിയ ടൂർണ്ണ മെന്റിൽ യു. എ. ഇ. യി ലെ പതിനാറ് മുൻ നിര ടീമുകൾ പങ്കെടുത്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: foot-ball, കായികം, കെ.എം.സി.സി.