അബുദാബി : തവനൂർ മണ്ഡലം കെ. എം. സി. സി. സ്പോട്സ് വിംഗ് സംഘടിപ്പിക്കുന്ന മർഹും നൂർ മുഹമ്മദ് മെമ്മോറിയൽ ഫുട് ബോൾ മത്സരങ്ങളുടെ പ്രോമോ വീഡിയോ റിലീസ് ചെയ്തു. മലപ്പുറം ജില്ല കെ. എം. സി. സി. ആക്ടിംഗ് പ്രസിഡണ്ട് ബഷീർ വറ്റല്ലൂർ ലോഞ്ചിംഗ് നിർവ്വഹിച്ചു.
കെ. എം. സി. സി. ജില്ലാ-മണ്ഡലം ഭാരവാഹികൾ നാസർ, നൗഷാദ് തൃപ്രങ്ങോട്, അബ്ദുറഹിമാൻ മുക്രി, നൗഫൽ ചമ്രവട്ടം, ഹൈദർ ബിൻ മൊയ്തു, റഫീക്ക് പൂവത്താണി, അനീഷ് മംഗലം നിസാർ കാലടി, നൗഫൽ ആലിങ്ങൽ, മുഹമ്മദ് വട്ടംകുളം, ആരിഫ് തൃപ്രങ്ങോട്, റസാഖ് മംഗലം, അയൂബ് കൈനിക്കര, അബ്ദുൽ ഫത്താഹ് എന്നിവർ സംബന്ധിച്ചു.
2024 ജനുവരി 20 ശനിയാഴ്ച മദീനാ സായിദ് സമ്മിറ്റ് ഇന്റർ നാഷണൽ സ്കൂൾ ഗ്രൗണ്ടിൽ വെച്ചാണ് ഫുട് ബോൾ മത്സരങ്ങൾ നടക്കുക
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: foot-ball, കായികം, കെ.എം.സി.സി., പ്രവാസി