
ഷാർജ : 2025 നവംബർ ഒന്ന് മുതൽ ഷാർജയിൽ പുതിയ ഗതാഗത നിയമം പ്രാബല്യത്തിൽ വരുന്നു. ഡെലിവറി ബൈക്കുകൾ ഉൾപ്പെടെയുള്ള ഇരു ചക്ര വാഹനങ്ങൾ, ബസ്സുകൾ അടക്കമുള്ള ഹെവി വാഹനങ്ങൾ എന്നിവ റോഡിലെ ഏറ്റവും വലതു വശത്തുള്ള പാത ഹെവി വാഹനങ്ങൾക്കും ബസ്സുകൾക്കും മാത്രമായി നിജപ്പെടുത്തി. നിശ്ചിത പാതയിലൂടെ ഓടിക്കാത്ത ഹെവി വാഹനങ്ങൾക്ക് 1,500 ദിർഹം പിഴയും 12 ട്രാഫിക് പോയിൻ്റുകളും ശിക്ഷ ലഭിക്കും.
നാലുവരി പാതകളിൽ ഡെലിവറി റൈഡർമാർ ഉൾപ്പെടെ ഇരുചക്ര വാഹനങ്ങൾ വലതു വശത്തെ മൂന്നാമത്തേതോ നാലാമത്തേതോ ലൈനുകളിലൂടെ മാത്രം ഓടിക്കണം. മൂന്ന് പാതകളുള്ള റോഡുകളിൽ മധ്യത്തിലെ പാതയോ വലത് വശത്തെ പാതയോ ഉപയോഗിക്കാം. രണ്ട് പാതകളുള്ള റോഡുകളിൽ വലത് വശത്തെ പാതയിൽ മാത്രം സഞ്ചരിക്കണം. ട്രാഫിക് ചിഹ്നങ്ങളും നിർദ്ദേശങ്ങളും പാലിക്കാതെ വാഹനം ഓടിക്കുന്നവർക്ക് 500 ദിർഹം പിഴ ചുമത്തും.
റോഡ് സുരക്ഷ മെച്ചപ്പെടുത്തുകയും ഗതാഗത സംവിധാനം സുഗമമാക്കുവാനും കൂടിയാണ് പുതിയ പരിഷ്‌കാരങ്ങൾ. എല്ലാ വാഹന യാത്രക്കാരും തങ്ങൾക്കായി അനുവദിച്ച ലൈനുകൾ മാത്രം ഉപയോഗിക്കണം.
ഡ്രൈവർമാർ പുതിയ പരിഷ്കാരങ്ങൾ പാലിക്കുന്നു എന്നുറപ്പു വരുത്തുവാൻ സ്മാർട്ട് റഡാറുകളും ആധുനിക ക്യാമറ സംവിധാനങ്ങളും ഉപയോഗിച്ച് 24 മണിക്കൂറും നിരീക്ഷണം നടത്തും എന്നും ഷാർജ പോലീസ് അറിയിച്ചു. Imga Credit : Sharjah Police FaceBook
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: traffic-fine, ഗതാഗതം, നിയമം, പ്രവാസി, ഷാർജ





























