ദുബായ് : എമിറേറ്റില്‍ നിരോധിത ഇടങ്ങളില്‍ പുക വലിക്കുക, മെട്രോ, ടാക്സി, ബസ്സ്, ട്രാം തുടങ്ങിയ പൊതു ഗതാഗത സംവിധാനങ്ങളില്‍ ഭക്ഷണ പാനീയങ്ങള്‍, ആല്‍ക്കഹോള്‍ ഉപയോഗം എന്നിവക്ക് 200 ദിർഹം പിഴ ഈടാക്കും എന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി (ആർ. ടി. എ) അറിയിച്ചു.
പൊതു ഗതാഗതങ്ങളിലെ പരിശോധനക്കിടെ നിയമ ലംഘനം പിടിക്കപ്പെട്ടാല്‍ പിഴ അടക്കുവാനുള്ള എസ്. എം. എസ്. സന്ദേശം യാത്രക്കാരനു ലഭിക്കും. അതേ സമയം തന്നെ ആർ. ടി. എ. ഇന്‍സ്പെക്ടര്‍ വഴി പിഴ സംഖ്യ അടക്കാം. അല്ലെങ്കില്‍ ആർ. ടി. എ. വെബ് സൈറ്റ് വഴിയോ കസ്റ്റമർ ഹാപ്പിനസ്സ് സെന്‍ററുകള്‍ വഴിയോ പിഴ അടക്കുകയും ചെയ്യാം. ബസ്സില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സെല്‍ഫ് സര്‍വ്വീസ് മെഷ്യനുകളിലും പിഴ അടക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.
നിങ്ങൾക്കു മേൽ പിഴ ചുമത്തിയിരിക്കുന്നത് അന്യായം ആയിട്ടാണ് എങ്കില്‍ ആവശ്യമായ എല്ലാ രേഖകളും സഹിതം ask @ rta.ae എന്ന ഇ-മെയിൽ, ആർ. ടി. എ. വെബ് സൈറ്റ് മുഖാന്തിരം അധികൃതരെ വിവരം അറിയിച്ചാൽ പിഴ ഒഴിവാക്കാനും കഴിയും.
- നോൽ കാർഡ് സേവനങ്ങൾക്ക് കൂടുതൽ കേന്ദ്രങ്ങൾ
- ബസ്സ് യാത്രക്കാരുടെ ശ്രദ്ധക്ക് : നിയമ ലംഘകര്‍ക്ക് ശിക്ഷ കടുപ്പിച്ചു
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: dubai-road-transport, traffic-fine, travel, ഗതാഗതം, ദുബായ്, നിയമം, പ്രവാസി, സാമ്പത്തികം