
ദുബായ് : പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുക, പരിസ്ഥിതി സൗഹൃദ നഗര വികസനം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി നടപ്പിലാക്കി വരുന്ന പദ്ധതികളിൽ അൽ ഖൂസ് ക്രിയേറ്റീവ് സോണിൽ വിപുലമായ അടിസ്ഥാന സൗകര്യ വികസനം പൂർത്തിയാക്കി എന്ന് അധികൃതർ.
കാൽനടയിലും സൈക്കിളിലുമുള്ള യാത്ര പ്രോത്സാഹിപ്പിക്കുന്നതിനായി അൽ മനാറ സ്ട്രീറ്റിൽ പുതിയ പെഡസ്ട്രിയൻ–സൈക്കിൾ പാലം നിർമ്മിച്ചു. മെട്രോയും ബസ് സ്റ്റേഷനുകളും അൽ ഖൂസ് ക്രിയേറ്റീവ് സോണുമായി നേരിട്ട് ബന്ധിപ്പിക്കുന്ന നടപ്പാതകളും മൊബിലിറ്റി ഹബുകളും ഒരുക്കിയിട്ടുണ്ട്.
വലിയ സാംസ്കാരിക പരിപാടികളിൽ റോഡുകൾ നടപ്പാതകളാക്കി മാറ്റുന്ന ‘സൂപ്പർ ബ്ലോക്ക്സ്’ പദ്ധതി അൽ ഖൂസ് ആർട്സ് ഫെസ്റ്റിവലിൽ ആദ്യമായി നടപ്പാക്കും. കലാകാരന്മാർക്കും ഡിസൈനർമാർക്കും സംരംഭകർക്കുമായി ഈ മേഖലയെ ക്രിയേറ്റീവ് ഹബ്ബാക്കി മാറ്റും എന്നും ആർ. ടി. എ. അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: abu-dhabi-bus, dubai-road-transport, ഗതാഗതം, ദുബായ്, പ്രവാസി, സാമൂഹ്യ സേവനം, സാമ്പത്തികം





























