അബുദാബി : പയ്യന്നൂർ സൗഹൃദ വേദി (പി. എസ്. വി.) അബുദാബി ഘടകം ‘പയ്യന്നൂരോണം 2K25’ എന്ന പേരിൽ വിവിധ പരിപാടികളോടെ അബുദാബി ഇന്ത്യാ സോഷ്യൽ സെന്ററിൽ സംഘടിപ്പിച്ച ഓണാഘോഷം ശ്രദ്ധേയമായി. യു. എ. ഇ. ലെ വിവിധ സംഘടനാ സാരഥികൾ പങ്കെടുത്ത സാംസ്കാരിക സമ്മേളനത്തിൽ പി. എസ്. വി. പ്രസിഡണ്ട് ജ്യോതിഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഐ. എസ്. സി. പ്രസിഡണ്ട് ജയചന്ദ്രൻ നായർ ഉത്ഘാടനം ചെയ്തു.
10, 12 ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയ പി. എസ്. വി. കുടുംബാംഗങ്ങളുടെ കുട്ടികൾക്ക് സമ്മാനവും ക്യാഷ് അവാർഡും നൽകി ആദരിച്ചു. ലോക കേരളസഭ അംഗം പ്രവീൺ കുമാറിനെയും വിവിധ രംഗങ്ങളിലെ മികവുറ്റ പ്രവർത്തനങ്ങൾക്ക് പയ്യന്നൂർ സൗഹൃദ വേദി അംഗങ്ങളെയും യു. എ. ഇ. യിൽ സന്ദർശനത്തിനായി എത്തിയ രക്ഷിതാക്കളെയും പൊന്നാട അണിയിച്ച് ആദരിച്ചു.
സാമൂഹിക സാംസ്കാരിക സംഘടനാ നേതാക്കൾ പി. സത്യബാബു, ഗോപ കുമാർ, സജേഷ് നായർ, നൗഷാദ് ഹാഷിം, പ്രഭാകരൻ പയ്യന്നൂർ, വി. പി. ശശി കുമാർ, എ. കെ. ബീരാൻകുട്ടി, സുരേന്ദ്രൻ പാലേരി, സതീഷ് പി. കെ., ഹബീബ് റഹ്മാൻ, വി. ടി. വി. ദാമോദരൻ, വൈശാഖ് ദാമോദരൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
പി. എസ്. വി. കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും വിഭവ സമൃദ്ധമായ സദ്യയും ‘പയ്യന്നൂരോണം 2K25’ ആഘോഷങ്ങൾക്കു മാറ്റു കൂട്ടി.
ബി. ജ്യോതിലാൽ, സുരേഷ് പയ്യന്നൂർ, രഞ്ജിത്ത് പൊതുവാൾ, ദിലീപ് പറന്തട്ട, സന്ദീപ് വിശ്വനാഥൻ, ഗഫൂർ, രാജേഷ് കോഡൂർ, പ്രസാദ്, സി. കെ. രാജേഷ്, രഞ്ജിത്ത് രാമൻ, ഫവാസ് റഹ്മാൻ, പ്രമോദ് എ. പി., രാജേഷ് പൊതുവാൾ, മനോജ് കാമ്പ്രത്ത്, പി. എസ്. മുത്തലിബ്, പ്രവീൺ കുമാർ, ദിനേശ് ബാബു, ഉമേശൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: onam, social-media, ആഘോഷം, കുട്ടികള്‍, നൃത്തം, പ്രവാസി, ബഹുമതി, സംഗീതം, സംഘടന, സാംസ്കാരികം