അബുദാബി : വിപുലമായ പരിപാടികളോടെ അബുദാബി ഇന്ത്യ സോഷ്യൽ സെന്റർ (ഐ. എസ്. സി.) സംഘടിപ്പിക്കുന്ന ഓണാഘോഷം സെപ്തംബർ 14 ഞായറാഴ്ച നടക്കുന്ന ഓണസദ്യയോട് കൂടി തുടക്കം കുറിക്കും. രാവിലെ 11:30 മുതൽ ആരംഭിക്കുന്ന സദ്യ 3.30 വരെ നീളും. നാലായിരത്തി അഞ്ഞൂറോളം പേര് ഓണസദ്യയുടെ ഭാഗമാകും.
ഒരാഴ്ച നീണ്ടു നിൽക്കുന്ന ഓണാഘോഷങ്ങളുടെ ഭാഗമായി പൂക്കള മത്സരം, വൈവിധ്യമാർന്ന നാടൻ കലാ മത്സരങ്ങൾ, തിരുവാതിര ക്കളി മത്സരം, ഓണക്കളികൾ എന്നിവ വിവിധ ദിവസങ്ങളിലായി ഐ. എസ്. സി. പ്രധാന വേദിയിൽ അരങ്ങേറും.
2025 സെപ്റ്റംബർ 20 ശനിയാഴ്ച രാത്രി 8 മണിക്ക് ഗായിക റിമി ടോമിയും സംഘവും നയിക്കുന്ന ‘പൂവേ പൊലി പൂവേ’ എന്ന പേരിൽ ലൈവ് മ്യൂസിക്കൽ ഷോ ഈ വർഷത്തെ ഓണാഘോഷങ്ങളുടെ ഹൈലൈറ്റ് ആയിരിക്കും എന്നും സംഘാടകർ അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: onam, ആഘോഷം, ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍, പ്രവാസി, സംഗീതം, സംഘടന, സ്ത്രീ