ഖത്തർ : തലസ്ഥാനമായ ദോഹയിൽ സൗഹൃദ സന്ദർശനം നടത്തി യു. എ. ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ഉപ പ്രധാന മന്ത്രിയും ദുബായ് കിരീട അവകാശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം, അബുദാബി ഉപ ഭരണാധികാരി ശൈഖ് തഹ്‌നൂൻ ബിൻ സായിദ് അൽ നഹ്യാൻ, ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്. ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ, പ്രസിഡൻഷ്യൽ കോർട്ട് ഡെപ്യൂട്ടി ചെയർമാൻ ശൈഖ് ദിയാബ് ബിൻ മുഹമ്മദ് അൽ നഹ്യാൻ എന്നിവർ ഉൾപ്പെടെ ഉന്നത തല പ്രതിനിധി സംഘം അദ്ദേഹത്തെ അനുഗമിച്ചു.
ഹമദ് അന്താരാഷ്ട വിമാനത്താവളത്തിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി നേരിട്ട് എത്തി യു. എ. ഇ. പ്രസിഡണ്ടിനെയും സംഘത്തെയും സ്വീകരിച്ചു.
കഴിഞ്ഞ ദിവസം ഖത്തറിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ അപലപിക്കുകയും യു. എ. ഇ. യുടെ പിന്തുണയും ഐക്യ ദാർഢ്യവും അറിയിച്ചു. മേഖല യിൽ സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കാൻ വേണ്ടി ഖത്തർ അമീർ നടത്തിയ ശ്രമങ്ങളെ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രശംസിച്ചു.
ഖത്തർ അമീരി ദിവാനിൽ നടന്ന കൂടിക്കാഴ്ചയിൽ ഖത്തർ പ്രധാന മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുർ റഹ്‌മാൻ അൽഥാനി, ഉപ പ്രധാന മന്ത്രി ശൈഖ് ജാസിം ബിൻ ഹമദ് അൽഥാനി മറ്റു വിവിധ വകുപ്പ് മന്ത്രിമാരും സംബന്ധിച്ചു. Image Credit : Q N A
- pma