ദുബായ് : അൽ ഖൂസ് ബസ്സ് സ്റ്റേഷനിൽ നിന്നും അബുദാബി മുഹമ്മദ് ബിൻ സായിദ് സിറ്റിയിലേക്ക് (MBZ) പുതിയ ഇന്റർ സിറ്റി സർവ്വീസ് തുടക്കമിട്ട് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ക്യാപിറ്റൽ എക്സ് പ്രസ്സ് ട്രാവലുമായി സഹകരിച്ചാണ് സർവ്വീസ്.
25 ദിർഹമാണ് നിരക്ക്. നോൾ കാർഡ് വഴിയോ നേരിട്ട് പണം നൽകിയോ ബാങ്ക് കാർഡ് നൽകിയോ യാത്രക്കാർക്ക് ടിക്കറ്റ് എടുക്കാം. ഒരു യാത്രയിൽ 50 പേർക്ക് സഞ്ചരിക്കാവുന്ന ബസ്സ് ആയിരിക്കും ഈ റൂട്ടിൽ സർവ്വീസ് നടത്തുക എന്നും ആർ. ടി. എ. അറിയിച്ചു. RTA – X
- പൊതു ഗതാഗതങ്ങളില്‍ ഭക്ഷണം കഴിച്ചാൽ പിഴ
- ബസ്സ് യാത്രക്കാരുടെ ശ്രദ്ധക്ക് : നിയമ ലംഘകര്‍ക്ക് ശിക്ഷ കടുപ്പിച്ചു
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: abu-dhabi-bus, dubai-road-transport, ഗതാഗതം, ദുബായ്