മസ്‌കത്ത് : വ്യാജ തൊഴിൽ പരസ്യങ്ങൾക്ക് എതിരെ മുന്നറിയിപ്പുമായി ഒമാൻ തൊഴിൽ മന്ത്രാലയം. വിവിധ ഓൺ ലൈൻ പ്ലാറ്റ് ഫോമുകളിൽ പ്രചരിക്കുന്ന വ്യാജ തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്. തൊഴിൽ തേടുന്നവർ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളെ മാത്രം ആശ്രയിക്കുക. എല്ലാ തൊഴിൽ അവസരങ്ങളും മന്ത്രാലയത്തിന്റെ ഔദ്യോഗിക ഹാൻഡിലുകളിലാണ് പ്രസിദ്ധീകരിക്കുക എന്ന് സോഷ്യൽ മീഡിയ പേജുകളിലൂടെ അറിയിച്ചു.
മന്ത്രാലയങ്ങളുടെ അക്കൗണ്ടുകളില്‍ അല്ലാതെ വരുന്ന തൊഴിൽ പരസ്യങ്ങൾ ഒഴിവാക്കാനും മന്ത്രാലയം പൊതു ജനങ്ങളെ ഓർമ്മിപ്പിച്ചു. തങ്ങളുടെ പേരിൽ തൊഴിൽ ഒഴിവുകൾ പോസ്റ്റ് ചെയ്യാൻ മൂന്നാം കക്ഷി യായി ഏതെങ്കിലും സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവർക്ക് ഉത്തരവാദിത്വം നൽകിയിട്ടില്ല എന്നും മന്ത്രാലയം അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, jobs, social-media, ഒമാന്‍, നിയമം, പ്രവാസി