ദുബായ് : യു. എ. ഇ. യിലെ പൊതു മേഖലയിലേയും സ്വകാര്യ മേഖലയിലേയും തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടുമ്പോള്‍ പുതിയ ജോലി ലഭിക്കും വരെ മാന്യമായ ജീവിത സാഹചര്യം ഒരുക്കുവാന്‍ വേണ്ടി രൂപീകരിച്ച ‘തൊഴിൽ നഷ്ട ഇൻഷ്വറൻസ്’ പദ്ധതിയില്‍ ചേരുവാനുള്ള സമയ പരിധി 2023 ഒക്ടോബർ ഒന്നിനു തീരും എന്നും കാലാവധി കഴിഞ്ഞാല്‍ തൊഴിലാളികള്‍ക്ക് 400 ദിർഹം വീതം പിഴ ചുമത്തും എന്നും യു. എ. ഇ. മാനവ വിഭവ ശേഷി മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.
We call on all eligible citizens and residents working in the private sector and federal government to subscribe to the Unemployment Insurance Scheme before 1st October to avoid a AED400 fine.
Now, employers have the option to register their employees in the Scheme, however, we…
— وزارة الموارد البشرية والتوطين (@MOHRE_UAE) September 19, 2023
സര്‍ക്കാര്‍ – സ്വകാര്യ മേഖലകളില്‍ 2023 ജനുവരി 1 മുതല്‍ ജോലി ചെയ്യുന്ന സ്വദേശികളും വിദേശികളും ആയിട്ടുള്ള എല്ലാ ജീവനക്കാരും ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യണം.
18 വയസ്സിന് താഴെയുള്ള പ്രായപൂര്‍ത്തി ആകാത്തവര്‍, ഡൊമസ്റ്റിക് വര്‍ക്കേഴ്സ് (ഹൗസ് ഡ്രൈവര്‍, ഹൗസ് മെയിഡ് തുടങ്ങിയ വീട്ടു ജോലിക്കാര്‍), നിക്ഷേപകര്‍, താല്‍ക്കാലിക കരാര്‍ തൊഴിലാളികള്‍, പെന്‍ഷന് അര്‍ഹതയുള്ളവരും പുതിയ ജോലിയില്‍ ചേര്‍ന്ന വരുമായ വിരമിച്ചവര്‍ എന്നിവരെ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 16,000 ദിര്‍ഹത്തില്‍ താഴെ അടിസ്ഥാന ശമ്പളം ഉള്ള ജീവനക്കാര്‍ (Category A) പ്രതിമാസം 5 ദിര്‍ഹം വീതവും കൂടുതൽ ശമ്പളം ഉള്ളവർ (Category B) പ്രതിമാസം 10 ദിർഹവും പ്രീമിയം അടക്കണം. ഒന്ന്, മൂന്ന്, ആറ്, ഒമ്പത് മാസങ്ങളിലോ 12 മാസത്തിന് ഒന്നിച്ചോ പ്രീമിയം അടക്കാം. നിശ്ചിത തീയ്യതി കഴിഞ്ഞ് മൂന്നു മാസം പിന്നിട്ടിട്ടും പ്രീമിയം അടക്കാത്തവരുടെ പോളിസി റദ്ദ് ചെയ്യും. MoHRe YouTube