ദുബായ് : ആരോഗ്യ മന്ത്രാലയം യു. എ. ഇ. നിവാസി കളില്‍ നടത്തിയ രാജ്യവ്യാപക പ്രമേഹ പരിശോധനയിൽ 36 വയസ്സിനും 60 വയസ്സിനും ഇടയിലുള്ള 67 % പേരിലും രോഗ സാദ്ധ്യത ഉള്ളവർ എന്ന് കണ്ടെത്തി. 18 – 35 വയസ്സിനു ഇടയില്‍ പ്രായമുള്ളവരിൽ 24 ശതമാനം പേര്‍ക്ക് രോഗ സാദ്ധ്യതയുണ്ട്.
പ്രീ-ഡയബറ്റിക് രോഗ നിർണ്ണയം നടത്തിയവരില്‍ 64 ശതമാനം പേരും അമിത ഭാരം ഉള്ളവർ അല്ല.
ശാരീരികമായി ആരോഗ്യം ഉള്ളവർ എന്ന് തോന്നിപ്പിക്കുന്നവർ പോലും രോഗത്തിന് അടിമപ്പെടാൻ എളുപ്പമാണ്.
രാജ്യത്തെ ഇൻഷ്വറൻസ് സ്ഥാപനങ്ങളെ സഹകരിപ്പിച്ച് ആരോഗ്യ-പ്രതിരോധ മന്ത്രാലയം സംഘടിപ്പിച്ച പ്രമേഹ പരിശോധനയിലൂടെ കണ്ടെത്തിയ ഈ വിവരങ്ങൾ, ലോക പ്രമേഹ ദിനത്തിൽ ദുബായ് സബീല്‍ പാര്‍ക്കില്‍ മന്ത്രാലയം സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലെ ഡ്രോണ്‍ ഷോയിലൂടെ വെളിപ്പെടുത്തിയത്.
- pma