ദുബായ് : വടകര എൻ. ആർ. ഐ. ഫോറം ഇരുപതാം വാർഷിക ആഘോഷത്തിന്‍റെ ഭാഗമായി ‘ലഹരിയും സമൂഹവും’ എന്ന വിഷയ ത്തിൽ ബോധ വത്കരണ സെമിനാർ സംഘടിപ്പിച്ചു. യു. എ. ഇ. യിലെ പ്രമുഖ മനഃശാസ്ത്രജ്ഞനായ ഡോ. ഷാജു ജോർജ്ജ് ക്ലാസ്സ് എടുത്തു.
അപരിചിതരുമായുള്ള സമ്പർക്കമാണ് യുവ തല മുറയെ മയക്കു മരുന്നിന്‍റെ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നത് എന്നും അതിന്‍റെ വാഹകരും അടിമകളും ആക്കി ത്തീർക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഇതിൽ രക്ഷിതാക്കൾ ഏറെ ശ്രദ്ധാലുക്കള്‍ ആകേണ്ടതുണ്ട് എന്നും ഡോ. ഷാജു കൂട്ടിച്ചേർത്തു.
‘നിയമവും നിങ്ങളും’ എന്ന വിഷയത്തിൽ അഡ്വ. സാജിദ് അബൂബക്കർ ക്ലാസ്സെടുത്തു. സമൂഹത്തിൽ നിയമ അവബോധം ഉണ്ടാക്കണം എന്നും നിയമങ്ങളെ കുറിച്ചുള്ള അജ്ഞത, നിരപരാധികള്‍ ആയവരെ പോലും വലിയ കുരുക്കുകളിൽ എത്തിക്കുന്നു എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
(രാജ്യത്തെ നിയമങ്ങളെക്കുറിച്ചുള്ള അവ ബോധം പൊതുജനങ്ങളില്‍ വർദ്ധിപ്പിക്കുവാന്‍ യു. എ. ഇ. പബ്ലിക് പ്രോസിക്യൂഷന്‍റെ നിരന്തര ശ്രമങ്ങളുടെ ഭാഗമായി നടത്തി വരുന്ന സാമൂഹിക മാധ്യമ ങ്ങളിലെ അപ്ഡേഷനുകള്‍ പിന്തുടരുക).
വടകര എൻ. ആർ. ഐ. ഫോറം ട്രഷറർ അഡ്വ. മുഹമ്മദ് സാജിദ് അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി കെ. പി. മുഹമ്മദ് സെമിനാർ ഉത്ഘാടനം ചെയ്തു. അഡ്വ. ഷാജി ബി. വടകര, ഫാജിസ്, ഇഖ്ബാൽ ചെക്യാട്, മുഹമ്മദ് ഏറാമല, ബഷീർ മേപ്പയൂർ എന്നിവർ സംസാരിച്ചു.
മൊയ്തു കുറ്റ്യാടി, സുഷി കുമാർ, അസീസ് പുറമേരി, എസ്. പി. മഹമൂദ്, ചന്ദ്രൻ കൊയി ലാണ്ടി, രമൽ, സി. എച്ച്. മനോജ് , ശംസുദ്ദീൻ കാർത്തിക പ്പള്ളി, മൊയ്തു പേരാമ്പ്ര, സലാം ചിത്ര ശാല, നൗഫൽ കടിയങ്ങാട്, ഫിറോസ് പയ്യോളി, അഹ്മദ് ചെനായി, അബ്ദുല്ല, റിയാസ് കടത്തനാട്, റഷീദ് ചൊക്ലി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. സെക്രട്ടറി കെ. വി. മനോജ് സ്വാഗതവും, ജിജു നന്ദിയും പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: awareness, nri, ആരോഗ്യം, തൊഴിലാളി, ദുബായ്, നിയമം, പ്രവാസി, മാധ്യമങ്ങള്‍, വിദ്യാഭ്യാസം, സാമൂഹ്യ സേവനം, സാംസ്കാരികം