അബുദാബി : അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുകയും വ്യാജ വാർത്തകൾ പ്രസിദ്ധീകരി ക്കുകയും ചെയ്യുന്നവർക്ക് യു. എ. ഇ. ഫെഡറൽ നിയമം പ്രകാരം തടവു ശിക്ഷയും കനത്ത പിഴയും എന്ന് ഓര്‍മ്മി പ്പിച്ചു കൊണ്ട് പബ്ലിക് പ്രോസിക്യൂട്ടർ. 2021-ലെ ഫെഡറൽ നിയമം നമ്പർ 34 അനുസരിച്ച്, പ്രസ്തുത കുറ്റ കൃത്യങ്ങൾക്കുള്ള ശിക്ഷ വിവരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയ വഴി പ്രസിദ്ധീകരിച്ചു.
നിയമത്തിലെ ആർട്ടിക്കിൾ 52 പ്രകാരം, ഔദ്യോഗിക സ്രോതസ്സുകൾ പ്രസിദ്ധീകരിക്കുന്ന വാർത്തകൾക്ക് വിരുദ്ധമായി തെറ്റായ വാർത്തകളും അഭ്യൂങ്ങളും കിംവദന്തികളും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും പ്രസിദ്ധീകരിക്കുവാനും പ്രചരിപ്പിക്കാനും വേണ്ടി സോഷ്യല്‍ മീഡിയ അടക്കമുള്ള ഇന്റർനെറ്റ് തലങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഒരു വർഷം തടവ് ശിക്ഷയും 100,000 ദിർഹം പിഴയും ലഭിക്കും എന്നും പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
സൈബർ കുറ്റകൃത്യങ്ങളെ കുറിച്ചുള്ള അവബോധവും നിയമങ്ങളെ കുറിച്ചുള്ള ഓര്‍മ്മ പ്പെടുത്തലും പൊതു ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടന്നു വരുന്ന ബോധ വൽക്കരണ കാമ്പയിന്റെ ഭാഗമായാണ് പബ്ലിക് പ്രോസിക്യൂഷൻ ഈ വിവരങ്ങൾ സാമൂഹിക മാധ്യമ ങ്ങളിലൂടെ പ്രസിദ്ധീകരിച്ചത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: public-prosecution, social-media, നിയമം, യു.എ.ഇ.