അബുദാബി : നാഷണല്‍ ഹെല്‍ത്ത് ഇന്‍ഷ്വ റന്‍സ് കമ്പനി യായ ‘ദമാന്‍’ സേവന ങ്ങള്‍ ഇനി മുതല്‍ ദേശീയ തിരി ച്ചറി യല്‍ രേഖ യായ യു. എ. ഇ. എമി റേറ്റ്സ് ഐ. ഡി. കാര്‍ഡു കള്‍ വഴി ആയി രിക്കും.
ഔദ്യോ ഗിക വാര്‍ത്താ ഏജന്‍സി യായ വാം റിപ്പോര്‍ട്ടു ചെയ്ത താണ് ഇക്കാര്യം. ഞായറാഴ്ച മുതലാണ് ഇൗ സൗകര്യം നിലവിൽ വന്നത്.
യു. എ. ഇ. എമിറേറ്റ്സ് ഐ. ഡി. കാര്‍ഡുകള്‍, 2013 ഫെബ്രുവരി മുതല്‍ വിദേശി കള്‍ക്ക് ‘റസിഡന്‍റ് ഐഡന്‍റിറ്റി കാര്‍ഡ്’ എന്ന പേരിലാണ് നല്‍കി വരുന്നത്.
സ്വദേശി കളും വിദേശി കളും അടക്കം രാജ്യത്തെ എല്ലാ താമസ ക്കാരും അവരുടെ എമി റേറ്റ്സ് ഐ. ഡി. കയ്യില്‍ സൂക്ഷി ക്കുന്ന വരാ യതു കൊണ്ട് ഇതേ കാര്‍ഡ് ദമാന്‍ സേവന ങ്ങള്‍ ക്കായും ഉപ യോഗി ക്കാം.
യു. എ. ഇ. യിലെ സര്‍ക്കാര്‍ ആരോഗ്യ സേവന ങ്ങള്‍ സ്മാര്‍ട്ട് ആക്കുന്ന തിന്റെ ഭാഗ മായാണ് എമിറേറ്റ്‌സ് ഐ. ഡി. യില്‍ പുതിയ സേവന ങ്ങള്‍ ഉള്‍പ്പെ ടുത്തു ന്നത്. എന്നാല്‍ യു. എ. ഇ. ക്ക് പുറത്തുള്ള രാജ്യ ങ്ങളില്‍ ഇന്‍ഷ്വ റന്‍സ് പരി രക്ഷ ലഭി ക്കുന്ന തിന് ഇന്‍ഷ്വറന്‍സ് കാർഡ് തന്നെ ഹാജരാക്കണം.
രാജ്യാന്തര തല ത്തിലും ഇന്‍ഷ്വറന്‍സ് പരി രക്ഷക്ക് എമി റേറ്റ്സ് ഐ. ഡി. ഉപ യോഗി ക്കുവാ നുള്ള പദ്ധതി ദമാൻ ആവി ഷ്കരി ക്കുന്നുണ്ട് എന്നും സമീപ ഭാവി യിൽ ഇത് സാദ്ധ്യമാകും എന്നും അധികൃതർ അറിയിച്ചു.
- ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് : e പത്രവും പങ്കാളിയായി
- യു. എ. ഇ. യില്‍ ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം
- നാഷണല്‍ ഐ. ഡി.ക്ക് വന്‍ തിരക്ക്
- എമിറേറ്റ്സ് ഐ. ഡി : ഏപ്രില്‍ മുതല്‍ പിഴ
- ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങാനുള്ള തിരക്ക് വര്‍ദ്ധിച്ചു
- ശൈഖ് ഖലീഫ ആശുപത്രി യിലെ എമിറേറ്റ്സ് ഐ. ഡി. ഓഫീസ് അടക്കുന്നു
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, nri, അബുദാബി, ആരോഗ്യം, നിയമം, പ്രവാസി, മാധ്യമങ്ങള്‍, യു.എ.ഇ., സാമൂഹ്യ സേവനം