അബുദാബി : ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ കൂട്ടയ്മയായ ഇന്ത്യൻ മീഡിയ അബുദാബി (ഇമ) പുതിയ കമ്മിറ്റി യുടെ പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും 2025 ഫെബ്രുവരി 17 തിങ്കളാഴ്ച അബുദാബി ‘ലെ റോയല്‍ മെറീഡിയന്‍’ ഹോട്ടലില്‍ നടക്കും. യു. എ. ഇ. – ഇന്ത്യ ദേശീയ ഗാനത്തോടെ വൈകുന്നേരം ആറു മണിക്ക് പരിപാടി ആരംഭിക്കും. തുടർന്ന് ഇന്ത്യൻ മീഡിയ അബുദബിയുടെ കഴിഞ്ഞ കാല പ്രവർത്തനങ്ങൾ വിവരിക്കുന്ന വീഡിയോ പ്രദർശിപ്പിക്കും. പ്രസിഡണ്ട് സമീർ കല്ലറയുടെ അദ്ധ്യക്ഷതയിൽ ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ ഉൽഘാടനം ചെയ്യും.
ഇമയുടെ ജീവകാരുണ്യ പദ്ധതിയായ ഭവന പദ്ധതി യുടെ പ്രഖ്യാപനം, മാധ്യമ പ്രവർത്തകർക്കുള്ള പുതിയ തിരിച്ചറിയൽ കാർഡ് വിതരണം എന്നിവ മന്ത്രി കെ. ബി. ഗണേഷ് കുമാർ നിർവ്വഹിക്കും. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ. അനിൽ മുഖ്യാതിഥി ആയി സംബന്ധിക്കും. ഇമ സ്ഥാപക അംഗവും മാധ്യമ പ്രവർത്തകനുമായ ടി. പി. ഗംഗാധരന് യാത്രയപ്പ് നൽകും. ജനറൽ സെക്രട്ടറി റാശിദ് പൂമാടം സ്വാഗതവും ട്രഷറർ ഷിജിന കണ്ണൻദാസ് നന്ദിയും പറയും.
ഇന്ത്യൻ സ്ഥാനപതി കാര്യാലയം ഉപസ്ഥാനപതി എ. അമർ നാഥ്, ബുർജീൽ ഹോൾഡിംഗ്‌സ് സി. ഇ. ഒ. സഫീർ അഹ്മദ്, ലുലു ഗ്രൂപ്പ് ഡയറക്ടർ വി. നന്ദകുമാർ, ബനിയാസ് സ്പൈക്ക് എം. ഡി. അബ്ദുൽ റഹ്മാൻ അബ്ദുല്ല, അൽ സാബി ഗ്രൂപ്പ് സി. ഇ. ഒ. അമൽ വിജയ കുമാർ, സേഫ് ലൈൻ എം. ഡി. ഡോ. അബൂബക്കർ കുറ്റിക്കോൽ, റഫീഖ് കയനിയിൽ തുടങ്ങിയവർ സംബന്ധിക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, nri, അബുദാബി, ആഘോഷം, ഇന്ത്യന്‍ കോണ്‍സുലേറ്റ്, കേരള രാഷ്ട്രീയ നേതാക്കള്‍, പ്രവാസി, മാധ്യമങ്ങള്‍, യു.എ.ഇ., സംഘടന, സാംസ്കാരികം