അബുദാബി : മാധ്യമ പ്രവർത്തകരുടെ കൂട്ടയ്മ ഇന്ത്യൻ മീഡിയ അബുദാബിയുടെ (ഇമ) വാർഷിക ജനറൽ ബോഡി യോഗവും പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പും അബുദാബി ഇന്ത്യാ സോഷ്യൽ സെന്‍ററിൽ നടന്നു.
പ്രസിഡണ്ട് എൻ. എം. അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി. എസ്. നിസാമുദ്ധീൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ടി. പി. ഗംഗാധരൻ തെരഞ്ഞെടുപ്പു നിയന്ത്രിച്ചു.
പുതിയ ഭാരവാഹികളായി : സമീർ കല്ലറ (പ്രസിഡണ്ട്), റാഷിദ് പൂമാടം (ജനറൽ സെക്രട്ടറി), ഷിജിന കണ്ണൻ ദാസ് (ട്രഷറർ), റസാഖ് ഒരുമനയൂർ (വൈസ് പ്രസിഡണ്ട്), ടി. എസ്. നിസാമുദ്ധീൻ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
അനിൽ സി ഇടിക്കുള, പി. എം. അബ്ദുൽ റഹിമാൻ, സഫറുള്ള പാലപ്പെട്ടി, ടി. പി. ഗംഗാധരൻ, എൻ. എം. അബൂബക്കർ എന്നിവരെ പ്രവർത്തക സമിതി അംഗങ്ങളായും തെരഞ്ഞെടുത്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-media, അബുദാബി, പ്രവാസി, ബഹുമതി, മാധ്യമങ്ങള്‍