അബുദാബി : ഭരതാഞ്ജലി ക്ലാസിക്കൽ ഡാൻസ് ട്രെയിനിംഗ് സെന്റർ വാർഷിക ആഘോഷം ‘പ്രയുക്തി 2025’ മെയ് 24, ജൂൺ 28 ദിവസങ്ങളിലായി അബുദാബി ഇന്ത്യാ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിൽ അരങ്ങേറും എന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഭരത നാട്യത്തിന്റെ സമ്പൂർണ്ണ ഭാവ സൗന്ദര്യത്തെ സമൂഹത്തിന്റെ മുന്നിൽ അവതരിപ്പിക്കുന്നതിനായി നൃത്ത അദ്ധ്യാപിക പ്രിയാ മനോജിൻറെ ശിക്ഷണ ത്തിൽ അബുദാബി യിലെയും മുസഫ യിലെയും ഭരതാഞ്ജലിയിലെ നൂറിലേറെ വിദ്യാർത്ഥികൾ അണി നിരക്കുന്ന പ്രയുക്തി യുടെ രണ്ട് ഘട്ടവും അബുദാബി ഇന്ത്യാ സോഷ്യൽ ആന്റ് കൾച്ചറൽ സെന്ററിലായിരിക്കും അരങ്ങേറുക.
ഈ നൃത്തോത്സവത്തിന്റെ പ്രധാന ആകർഷണം ‘രസൊ വൈഭവം’ എന്ന നവ രസങ്ങളുടെ മാധുര്യം ആഘോഷിക്കുന്ന തീമാറ്റിക് അവതരണം ആയിരിക്കും. അഭിനയം, ഭാവം, സംഗീതം, ചലനം എല്ലാം ചേർന്ന നിറപ്പകിട്ടാർന്ന ദൃശ്യ വിസ്മയമാണ് ‘രസൊവൈഭവം’ എന്ന് പ്രിയാ മനോജ് അറിയിച്ചു.
കലാ ക്ഷേത്രയിലെ പൂർവ്വ വിദ്യാർത്ഥികളും ഭരതാഞ്ജലിയിലെ നൃത്ത അദ്ധ്യാപകരുമായ ശ്വേതാ ശരൺ, ആര്യ സുനിൽ, കാർത്തിക നാരായണൻ, വിദ്യ സുകുമാരൻ തുടങ്ങിയവരും വാർത്താ സമ്മേളന ത്തിൽ സംബന്ധിച്ചു.
- നാട്യമഞ്ജരി
- ഭരതാഞ്ജലി 2013
- ഭരതാഞ്ജലി ശ്രദ്ധേയമായി
- ഫുക്രുവിൻ്റെ ‘റിച്ച് മാൻ’ റിലീസ് ചെയ്തു
- ഭരതാഞ്ജലിയുടെ ‘ഷൺമുഖോദയം’
- പ്രയുക്തി- രാമ സംയതി അരങ്ങിലെത്തുന്നു
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, കുട്ടികള്‍, നൃത്തം, പ്രവാസി, സംഗീതം, സ്ത്രീ