
അബുദാബി : ബലി പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ ഇസ്ലാമിക് സെന്റർ (ഐ. ഐ. സി.) സംഘടിപ്പിക്കുന്ന ‘ഈദ് രാവ്’ 2026 മേയ് 27 ബുധനാഴ്ച വൈകുന്നേരം 7 മണിക്ക് സെന്റർ അങ്കണത്തിൽ അരങ്ങേറും. ഹുബ്ബുൽ ഇമാറാത്ത് എന്ന പേരിൽ ഗായകൻ കണ്ണൂർ ഷെരീഫ് നേതൃത്വം നൽകുന്ന സംഗീത നിശയാണ് പരിപാടിയുടെ പ്രധാന ആകർഷണം. ഷെഫീൽ കണ്ണൂർ പരിപാടികൾക്ക് നേതൃത്വം നൽകും.
കൂടാതെ കോൽക്കളി, ഒപ്പന, വിവിധ നൃത്ത നൃത്യങ്ങൾ തുടങ്ങി വിവിധ കലാ പരിപാടികളും അരങ്ങേറും. അസിൻ വെള്ളില, കീർത്തന സബരീഷ്, സന്ധ്യ വിജയൻ തുടങ്ങി നിരവധി പ്രതിഭകളും പരിപാടിയിൽ പങ്കെടുക്കും. FB
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: eid-celebrations, islamic-center-, ആഘോഷം, നൃത്തം, പ്രവാസി, സംഗീതം, സംഘടന, സാംസ്കാരികം





























