
അബുദാബി : വാഹനങ്ങളിൽ നിന്നും പൊതു സ്ഥലത്തേക്ക് മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്ക് എതിരെ കർശന നടപടിയുമായി അബുദാബി പോലീസ്. ഓടുന്ന വാഹനങ്ങളിൽ നിന്നും നിരത്തു കളിലും പൊതു സ്ഥലങ്ങളിലും മാലിന്യം വലിച്ചെറിയുന്ന വീഡിയോ പുറത്തു വിട്ടു കൊണ്ടാണ് മുന്നറിയിപ്പ്.
നിയമ ലംഘകാർക്ക് 1000 ദിർഹം പിഴയും ലൈസൻസിൽ 6 ബ്ലാക്ക് പോയിന്റുകളും ശിക്ഷ നൽകും. രാജ്യത്തെ ഗതാഗത നിയമത്തിലെ ആർട്ടിക്കിൾ 71 പ്രകാരമാണ് ശിക്ഷ നടപടി.
പൊതു ഇടങ്ങളിൽ മാലിന്യം ഇടുന്നത് പൊതു ജന ആരോഗ്യത്തെയും പരിസ്ഥിതിയെയും ബാധിക്കും എന്നത് പോലെ തന്നെ നഗര ഭംഗിയെയും പ്രതികൂല മായി ബാധിക്കും എന്നും അധികൃതർ അറിയിച്ചു.
- കാല്‍നട യാത്രക്കാര്‍ക്ക് മുന്‍ഗണന
- മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ പിഴ
- റോഡില്‍ തടസ്സം : പിഴ പ്രാബല്യത്തില്‍
- യു. എ. ഇ. ഫെഡറൽ ട്രാഫിക് നിയമ ത്തിൽ ഭേദഗതി
- പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
- ട്രാഫിക് ബോധവത്കരണം : അപകട മരണങ്ങള് കുറഞ്ഞു
- അപകട സ്ഥലത്ത് നോക്കി നിന്നാല്‍ ആയിരം ദിർഹം പിഴ
- വാഹന അപകടം : ദൃശ്യങ്ങള്‍ പകര്‍ത്തിയാല്‍ വന്‍ പിഴ
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-media, traffic-fine, അബുദാബി, ഗതാഗതം, നിയമം, പോലീസ്, പ്രവാസി, യു.എ.ഇ.





























