അബുദാബി : തലസ്ഥാന നഗരി യിലെ പൊതു നിരത്തു കളില്‍ സംഭവി ക്കുന്ന ചെറിയ അപകട ങ്ങളെ തുടര്‍ന്ന് വാഹന ങ്ങള്‍ റോഡില്‍ നിന്നും മാറ്റാതെ ഗതാഗത തടസ്സം സൃഷ്ടിച്ചാല്‍ 200 ദിര്‍ഹം പിഴ ഈടാക്കും. നിയമം സെപ്തംബര്‍ 15 തിങ്കളാഴ്ച മുതല്‍ പ്രാബല്യ ത്തില്‍ വന്നു എന്ന് അബുദാബി ട്രാഫിക് ആന്‍ഡ് പട്രോള്‍ വിഭാഗം അറിയിച്ചു.
വാഹന ങ്ങള്‍ തമ്മില്‍ ചെറിയ ഉരസലു കള്‍ സംഭവി ക്കുക യോ യാത്ര ക്കാര്‍ക്ക് ശാരീരിക മായ പരിക്കുകള്‍ ഉണ്ടാവാത്ത ചെറിയ അപകട ങ്ങള്‍ സംഭവി ക്കുകയോ ചെയ്‌താല്‍, പോലീസ് എത്തുന്നതിനു മുന്‍പേ വാഹന ങ്ങള്‍ റോഡില്‍ നിന്നും മാറ്റി ഇടണം. അതു പോലെ തന്നെ ടയര്‍ പഞ്ചറാവുക, ബ്രേക്ക് ഡൌണ്‍ തുടങ്ങിയ കാരണ ങ്ങളാല്‍ വാഹനം റോഡില്‍ നിന്നാല്‍ ഉടന്‍ അടുത്ത പാര്‍ക്കിംഗ് ബേ യിലേക്കോ റോഡരികിലേക്കോ വാഹനം മാറ്റി ഇടണം എന്നാണു നിര്‍ദേശം.
റോഡ് സുരക്ഷ നില നിര്‍ത്താനും ഗതാഗതക്കുരുക്ക് ഒഴി വാക്കാനു മായിട്ടാണ് ഇങ്ങിനെ ചെയ്യേണ്ടത് എന്നും അധികൃതര്‍ അറിയിച്ചു.
- pma