അബുദാബി : യു. എ. ഇ. യില്‍ അനുഭവ പ്പെടുന്ന ശക്തമായ മൂടല്‍ മഞ്ഞ് വരും ദിവസ ങ്ങളിലും തുടരും എന്നും വാഹന ഗതാഗത ത്തിനു തടസ്സം ഉണ്ടാവും എന്നതിനാല്‍ ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണം എന്നും അബുദാബി പോലീസിന്റെ മുന്നറിയിപ്പ്.
തലസ്ഥാന നഗരമായ അബുദാബിയിലും പരിസര പ്രദേശ ങ്ങളിലും കഴിഞ്ഞ ദിവസ ങ്ങളില്‍ ഉണ്ടായ മൂടല്‍ മഞ്ഞ് അടുത്ത ദിവസ ങ്ങളി ലും ശക്തമാകും എന്നും പൊതു ജന ങ്ങള്‍ കൂടുതല്‍ മുന്‍ കരുതലു കള്‍ എടുക്കണം എന്നും അബുദാബി പോലീസ് പത്രക്കുറിപ്പില്‍ അറിയിച്ചു.
എമിറേറ്റിന്റെ വിവിധ ഭാഗ ങ്ങളില്‍ മൂടല്‍ മഞ്ഞു മൂലം ദൂരക്കാഴ്ച ഇല്ലാതിരുന്ന തിനാല്‍ നിരവധി വാഹന അപകട ങ്ങള്‍ ഉണ്ടായി. ഇതില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുക യും ചെയ്തു. തൊട്ടടുത്ത വാഹനത്തെ പ്പോലും കാണാന്‍ സാധിക്കാത്ത വിധം മൂടല്‍ മഞ്ഞു ണ്ടായ താണ് അപകട ത്തിന് കാരണ മായത്. ഇത് വന്‍ ഗതാ ഗത ക്കുരുക്കിനും വഴി വെച്ചു.
പൊലീസിന്റെ തീവ്ര ശ്രമത്തെ തുടര്‍ന്നാണ് അധികം വൈകാതെ തന്നെ വാഹന ഗതാഗതം പുന സ്ഥാപി ക്കാനായി എന്ന് അബുദാബി പൊലീസ് ട്രാഫിക് ആന്‍ഡ് പട്രോള്‍ ഡയറക്ടര്‍ കേണല്‍ ഹാമദ് നാസര്‍ അല്‍ ബലൂഷി അറിയിച്ചു.
കനത്ത മൂടല്‍ മഞ്ഞില്‍ അടിയന്തര ആസൂത്രണ നടപടി കള്‍ സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ്, റെസ്ക്യൂ ടീം എന്നിവ യുടെ സഹകരണ ത്തോടെ യാണ് അബുദാബി പൊലീസ് ഡയറക്ടറേറ്റ് നടപ്പി ലാക്കിയത്. മൂടല്‍ മഞ്ഞു ണ്ടായിട്ടും അമിത വേഗ ത്തില്‍ ഓടിച്ച താണ് അപകട ത്തിന് കാരണ മായതെന്ന് കണ്ടത്തെി യിട്ടുണ്ട്.
മഞ്ഞില്‍ ഡ്രൈവിംഗ് സുരക്ഷിതമല്ല എന്നു ബോധ്യപ്പെട്ടാല്‍ റോഡരി കില്‍ സുരക്ഷിത മായ പാര്‍ക്കിംഗ്ബേ കളില്‍ മാത്രം വാഹനം നിറുത്തി യിടുക യാണ് വേണ്ടത് എന്നും മഞ്ഞുള്ള പ്പോള്‍ കരുത ലോടെ വാഹനം ഓടിക്കണം എന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട് എങ്കിലും പലരും ഇത് ഗൌനി ക്കാത്തത് പ്രശ്ന ങ്ങള്‍ രൂക്ഷ മാക്കുക യാണ്.
പ്രധാന ഹൈവേ കളിലും ഉള്‍ റോഡുകളിലും മോശം കാലാവസ്ഥ യില്‍ അതീവ ജാഗ്രത യോടെ വണ്ടി ഓടിക്കണം എന്നും ഡ്രൈവര്‍ മാരോട് പൊലീസ് അഭ്യര്‍ഥിച്ചു.
- pma