അബുദാബി : കേരളാ സോഷ്യല്‍ സെന്റര്‍ ഭരത് മുരളി നാടക മല്‍സര ത്തില്‍ തിയേറ്റര്‍ ദുബായ് അവതരിപ്പിച്ച ഹംസഗീതം മികച്ച നാടക മായും സുവീരന്‍ മികച്ച സംവിധായ കനായും ഈ നാടക ത്തിലെ പ്രധാന വേഷം ചെയ്ത ഒ. ടി. ഷാജഹാന്‍ മികച്ച നടന്‍ ആയും തെരഞ്ഞെടുക്കപ്പെട്ടു.
അബുദാബി നാടക സൗഹൃദം അവതരിപ്പിച്ച ഞായറാഴ്ച യിലെ പ്രകടന ത്തിന് മെറിന്‍ ഫിലിപ്പ് മികച്ച നടി യായി. രണ്ടാമത്തെ അവതരണം : യുവ കലാ സാഹിതി അബുദാബി യുടെ കുറ്റവും ശിക്ഷയും തെരഞ്ഞെടുത്തു.
രണ്ടാമത്തെ മികച്ച നടന്‍ :പ്രകാശന്‍ തച്ചങ്ങാട് (സ്വപ്ന മാര്‍ഗ്ഗം), രണ്ടാമത്തെ മികച്ച നടി : ദേവി അനില്‍ (കുറ്റവും ശിക്ഷയും) മികച്ച ബാല താരം : അമൃത മനോജ് (ഒറ്റ മുറി), രണ്ടാമത്തെ ബാലതാരം : ആസാദ് (ബായേന്‍), പ്രകാശ വിതാനം : ജോസ് കോശി (ഞായറാഴ്ച, ബായേന്‍), പശ്ചാത്തല സംഗീതം : മുഹമ്മദിലി കൊടുമുണ്ട (സ്വപ്ന മാര്‍ഗ്ഗം), ചമയം : ക്ലിന്റ് പവിത്രന്‍ (സ്വപ്ന മാര്‍ഗ്ഗം, കുറ്റവും ശിക്ഷയും, ഒറ്റ്, പെണ്ണ്, അനന്തരം അയനം), രംഗ സജ്ജീ കരണം : മധു കണ്ണാടി പ്പറമ്പ്, മുഹമ്മദലി (തുഗ്ലക്ക്), യു. എ. ഇ. യില്‍ നിന്നുള്ള മികച്ച സംവിധായകന്‍ : ബിജു കൊട്ടില (തിയോറ റാസല്‍ ഖൈമയുടെ ‘ഒറ്റ മുറി’).
കേരളാ സോഷ്യല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ വിധി കര്‍ത്താക്കളായ പ്രൊഫ. അലിയാര്‍, പ്രമോദ് പയ്യന്നൂര്‍ എന്നിവര്‍ നാടക ങ്ങളെ വില യിരുത്തി സംസാരിച്ചു. കെ. എസ്. സി. പ്രസിഡന്റ് എം. യു. വാസു., ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി എന്നിവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സോഷ്യല്‍ സെന്റര്‍, നാടകം