അബുദാബി : തലസ്ഥാനത്തെ റോഡു കളില്‍ വേഗ പരി ധിക്കു നിയന്ത്രണം വരുന്നു. റോഡു കളിലെ സൈൻ ബോർഡു കളിൽ കുറി ച്ചിട്ടി രിക്കുന്ന പരമാവധി വേഗ പരിധി യേക്കാള്‍ 20 കിലോമീറ്റര്‍ അധികം വേഗത യിൽ പോകാം എന്നുള്ള നിലവിലെ അനുമതി യാണ് ആഗസ്റ്റ് 12 മുതല്‍ നിർത്തലാക്കുന്നത്. നിയമ ലംഘകർ 600 ദിർഹം പിഴയും അടക്കണം.
ഇതു പ്രകാരം 80 കിലോ മീറ്റർ വേഗ പരിധിയുള്ള റോഡിൽ വാഹന ത്തിന്റെ സ്പീഡ് 81 ആയാൽ റഡാർ അടിക്കും.120 കിലോമീറ്റർ വേഗ പരിധിയുള്ള റോഡിൽ വേഗം121 ആയാലും നിയമ ലംഘനം തന്നെ.
#شرطة_أبوظبي تنفذ بالتعاون مع شركائها الاستراتيجيين، إجراءات إلغاء هامش السرعة وتعديل السرعات على طرق الإمارة اعتباراً من 12 أغسطس المقبل.@abudhabidot @ad_dpm @abudhabiadm @ogc_ad pic.twitter.com/v0F2f4YR2P
— شرطة أبوظبي (@ADPoliceHQ) July 25, 2018
നിലവിൽ 100 കിലോ മീറ്റര്‍ പരമാവധി വേഗത യിൽ പോകാൻ അനുമതി ഉള്ള ഇട ങ്ങളിൽ 120 കിലോ മീറ്റര്‍ വരെ പോകാ മായി രുന്നു. പ്രധാന റോഡു കളി ലും ചെറിയ റോഡു കളിലും ഈ അധിക വേഗാനുമതി ഉണ്ടാ യിരുന്ന താണ് നിർത്ത ലാക്കു ന്നത്.
അബുദാബി റോഡു കളിലെ അപ കട ങ്ങളേ യും നിയമ ലംഘന ങ്ങളേയും കുറിച്ച് വിശദ പഠന ങ്ങള്‍ നടത്തി യതിനു ശേഷമാണ് ഈ തീരു മാനം എടു ത്തത് എന്നും അബു ദാബി പോലീസ് ചീഫ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ മുഹമ്മദ് ഖല്‍ഫാന്‍ അല്‍ റുമൈഥി പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: abu-dhabi-police, social-media, traffic-fine, അപകടം, അബുദാബി, ഗതാഗതം, നിയമം, പോലീസ്