
ദുബായ് : പ്രവാസികൾ നേരിടുന്ന നിയമ സംബന്ധമായ പ്രശ്നങ്ങൾക്ക് വിദഗ്ദ്ധ അഭിഭാഷകർ നിയമോപദേശം നൽകി വരുന്ന ലീഗൽ അദാലത്ത് ശില്പശാല നവംബർ 22 ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് ദുബായ് അബു ഹൈൽ കെ. എം. സി. സി. ഹാളിൽ നടക്കും. പ്രവാസികൾ അഭിമുഖീകരിക്കുന്ന നിയമ പ്രശ്നങ്ങളിൽ പരിഹാര-നിർദേശങ്ങൾ തേടാൻ ഈ അദാലത് ഉപകരിക്കും.
പാസ്സ് പോർട്ട്, ആധാർ, വിസ നടപടി ക്രമങ്ങൾ, കൂടാതെ വ്യക്തികളുടെ സിവിൽ-ക്രിമിനൽ കേസുകളെ കുറിച്ചും പ്രമുഖരായ അഭിഭാഷകരുടെ സൗജന്യ നിയമോപദേശവും നിർദ്ദേശങ്ങളും തേടാവുന്നതാണ്.
കെ. എം. സി. സി. സംസ്ഥാന കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ലീഗൽ സെൽ സംഘടിപ്പിക്കുന്ന ലീഗൽ അദാലത് പ്രോഗ്രാമിൽ ഈ മേഖലയിൽ വർഷങ്ങളായി പരിചയ സമ്പത്തുള്ള പ്രമുഖ അഭി ഭാഷകരുടെ സേവനം ലഭ്യമാക്കും എന്ന് കെ. എം. സി. സി. ലീഗൽ സെൽ ചെയർമാൻ അഡ്വ. ഇബ്രാഹിം ഖലീൽ വാർത്താ കുറിപ്പിൽ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 04-272 7773 (ദുബായ് കെ. എം. സി. സി. ഓഫിസ്).
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കെ.എം.സി.സി., ദുബായ്, നിയമം, പ്രവാസി, സംഘടന, സാമൂഹ്യ സേവനം





























