ദുബായ് : കെ. എം. സി. സി. ലീഗൽ സെൽ ഒരുക്കുന്ന നിയമ സഹായ വെബ്ബിനാർ, മുസ്ലീം ലീഗ് നേതാവും പ്രമുഖ പ്രഭാഷകനുമായ അബ്ദു സ്സമദ് സമദാനി എം. പി. ഉദ്ഘാടനം ചെയ്യും.
സെപ്റ്റംബര്‍ 17 വെള്ളിയാഴ്ച യു. എ. ഇ. സമയം 2:30 മുതല്‍ 4:30 വരെ ZOOM ആപ്പ് വഴി ഓണ്‍ ലൈനായി നടക്കുന്ന വെബ്ബിനാറില്‍ രാജ്യത്ത് നിലവിൽ വന്ന പുതിയ വിസാ നിയമങ്ങളുമായി ബന്ധപ്പെട്ട് പൊതു ജനങ്ങൾക്കുള്ള ആശങ്കകള്‍ അകറ്റുവാനും മറ്റു വിഷയ ങ്ങളിൽ സൗജന്യ നിയമ ഉപദേശം തേടാനും ഉപകാര പ്പെടും വിധം പ്രഗല്ഭരായ നിയമ വിദഗ്ദർ പരിപാടി യില്‍ സംബന്ധിക്കും എന്നു സംഘാടകര്‍ അറിയിച്ചു.
വിശദമായ വിവരങ്ങൾക്ക് : 04-27 27 773. (ദുബായ് കെ. എം. സി. സി. ഓഫീസ്), +971 50 946 5503 (അഡ്വ. മുഹമ്മദ് സാജിദ് – ജനറല്‍ കൺവീനര്‍).
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കെ.എം.സി.സി., കേരള രാഷ്ട്രീയ നേതാക്കള്‍, ദുബായ്, നിയമം, പ്രവാസി, സംഘടന, സാമൂഹ്യ സേവനം