
അബുദാബി : യു എ ഇ യിലെ ഏറ്റവും വലിയ തൊഴിൽ മേഖലാ ബഹുമതിയായ എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ബുർജീൽ ഹോൾഡിംഗ്സ്
പ്രസിഡൻഷ്യൽ കോർട്ട് ഡെവലപ്മെന്റ് ആൻഡ് ഫോളൻ ഹീറോസ് അഫയേഴ്സ് ഡെപ്യൂട്ടി ചെയർമാൻ ശൈഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനിൽ നിന്നും ബുർജീൽ ഹോൾഡിംഗ്സ് ചെയർ മാനും സി. ഇ. ഒ. യുമായ ഡോ. ഷംഷീർ വയലിൽ അവാർഡ് സ്വീകരിച്ചു.
യു. എ. ഇ. മാനവ വിഭവശേഷി സ്വദേശി വൽക്കരണ മന്ത്രാലയം സംഘടിപ്പിച്ച നാലാമത് പുരസ്കാര ചടങ്ങിൽ ‘ടാലന്റ് എംപവർ മെന്റ് പയനിയേഴ്സ്’ വിഭാഗ ത്തിലാണ് ബുർജീൽ ഹോസ്പിറ്റൽ അബുദാബി ഈ ഉന്നത നേട്ടം സ്വന്തമാക്കിയത്.
യു. എ. ഇ. വൈസ് പ്രസിഡണ്ടും ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാ കർതൃത്വത്തിലാണ് പുരസ്കാര ദാന ചടങ്ങ് നടന്നത്. Burjeel Holdings
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, health, social-media, vps-burjeel, അബുദാബി, ആരോഗ്യം, പ്രവാസി, ബഹുമതി, വ്യവസായം, സാമ്പത്തികം





























