
അബുദാബി : യു. എ. ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശ പ്രകാരം രാജ്യത്തെ എല്ലാ എമിറേറ്റുകളെയും കോർത്തിണക്കി നടപ്പാക്കുന്ന ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി യു. എ. ഇ. യുടെ ആരോഗ്യ മേഖലയിൽ ചരിത്ര പരമായ ഒരു നാഴികക്കല്ല് എന്ന് ബുർജീൽ ഹോൾഡിംഗ്സ് ചെയർമാനും സി. ഇ. ഒ. യുമായ ഡോ. ഷംഷീർ വയലിൽ പറഞ്ഞു. സ്വദേശി കളായ എല്ലാ പൗരന്മാർക്കും കൂടുതൽ സുസ്ഥിരവും സമഗ്ര വുമായ ആരോഗ്യ പരി രക്ഷയും ചികിത്സയും ഉറപ്പാക്കാൻ പുതിയ ഇൻഷ്വറൻസ് സംവിധാനത്തിലൂടെ സാധിക്കും എന്നും അദ്ദേഹം പറഞ്ഞു.
ഇൻഷ്വറൻസ് ലഭ്യമാക്കിയ എമിറേറ്റ്, താമസ സ്ഥലം എന്നിവ പരിഗണിക്കാതെ യു. എ. ഇ. യിലെ ഏത് ഭാഗത്തുള്ള അത്യാധുനിക ആശുപത്രികളിലും പൗരന്മാർക്ക് ഇനി മുതൽ എളുപ്പത്തിൽ വിദഗ്ദ്ധ ചികിൽസ തേടാനാകും. ഭൂമി ശാസ്ത്രപരമായ അതിർ വരമ്പുകൾ ഇല്ലാതാക്കുന്ന ഈ പദ്ധതി, ചികിൽസയുടെ തുടർച്ച ഉറപ്പാക്കാനും മികച്ച ആശുപത്രികളിലെ സേവനങ്ങൾ എല്ലാവരിലേക്കും എത്തിക്കാനും സഹായിക്കും.
രോഗം വന്നതിന് ശേഷമുള്ള ചികിത്സ എന്നതിലുപരി, രോഗ പ്രതിരോധത്തിനും ജനങ്ങളുടെ ദീർഘകാല ആരോഗ്യ സംരക്ഷണത്തിനും മുൻ ഗണന നൽകുന്ന കൂടുതൽ കാര്യ ക്ഷമമായ ഡിജിറ്റൽ ഹെൽത്ത് ഇക്കോസിസ്റ്റം കെട്ടി പ്പടുക്കാൻ ഇത് വഴി ഒരുക്കും എന്നും ഡോ. ഷംഷീർ ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ ഈ പുതിയ പരിവർത്തനത്തിൽ പങ്കാളികൾ ആവുക എന്നത് വലിയ ഒരു ഉത്തര വാദിത്വം കൂടി ആയിട്ടാണ് ബുർജീൽ ഹോൾഡിംഗ്സ് കാണുന്നത്.
അത്യാധുനിക ചികിൽസാ സൗകര്യങ്ങൾ വിപുലീകരിച്ചും സാങ്കേതിക വിദ്യകൾ പ്രയോജന പ്പെടുത്തിയും തടസ്സ ങ്ങൾ ഇല്ലാത്ത സേവനങ്ങൾ രോഗികൾക്ക് ഉറപ്പാക്കാൻ പ്രതിജ്ഞാ ബദ്ധമാണ്.
ആരോഗ്യ സംരക്ഷണ രംഗത്ത് ആഗോള തലത്തിൽ യു. എ. ഇ. യെ മുൻ പന്തിയിൽ എത്തിക്കുവാൻ ഈ ഏകീകൃത ഇൻഷ്വറൻസ് പദ്ധതി സഹായിക്കും എന്നും ഡോ. ഷംഷീർ വയലിൽ കൂട്ടിച്ചേർത്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, health, insurance, vps-burjeel, അബുദാബി, ആരോഗ്യം, ബഹുമതി, യു.എ.ഇ., വ്യവസായം, സാമൂഹ്യ സേവനം, സാമ്പത്തികം





























