അബുദാബി : വിദേശ രാജ്യ ങ്ങളിലെ പ്രൊഫ ഷണൽ മേഖല യിൽ പ്രവർത്തന മികവ് കൊണ്ടും ശ്രദ്ധേയ മായ വിജയ മാതൃക കൾ കൊണ്ടും ഇന്ത്യ യുടെ യശസ്സും അഭി വൃദ്ധിയും ഉയർത്തി ക്കാട്ടിയ വർ ക്കുള്ള ‘എൻ. ആർ. ഐ. ഓഫ് ദി ഇയർ’ അവാർഡ് പ്രശാന്ത് മങ്ങാടിനു സമ്മാ നിച്ചു.
എൻ. എം. സി. ഹെൽത്ത് ചീഫ് എക്സി ക്യൂട്ടീ വ് ഓഫീ സറും എക്സി ക്യൂട്ടീ വ് ഡയ റക്ട റുമാണ് പ്രശാന്ത് മങ്ങാട്.
11,500 ലേറെ നാമ നിർ ദ്ദേശ ങ്ങളിൽ നിന്നു മാണ് പ്രശാ ന്തിനെ തെര ഞ്ഞെടു ത്തത്. മുംബൈയിൽ നടന്ന വർണ്ണാ ഭമായ ചടങ്ങിൽ കേന്ദ്ര ആഭ്യന്തര കാര്യ സഹ മന്ത്രി കിരൺ റിജിജു പുരസ്കാരം സമ്മാനിച്ചു.
നാലു പതിറ്റാണ്ടു കള്‍ക്കു മുന്‍പേ ഡോ. ബി. ആർ. ഷെട്ടി അബു ദാബി യിൽ സ്ഥാപിച്ച എൻ. എം. സി. ഹെൽത്ത് കെയർ സ്ഥാപന ങ്ങളെ ചെറിയ ഒരു കാല യളവിൽ ആഗോള തല ത്തിലെ മികവുറ്റ സംരംഭമായി വളർത്തി എടു ക്കു ന്നതിൽ വഹിച്ച നേതൃ പര മായ പങ്ക് പരി ഗണിച്ചു കൊണ്ടാണ് ടൈംസ് നൗ ടെലി വിഷ നും ഐ. സി. ഐ. സി. ഐ ബാങ്കും ഗ്ലോബൽ ഇന്ത്യൻ ഇന്റർ നാഷ ണൽ സ്കൂളും സംയുക്ത മായി ഏർപ്പെ ടു ത്തിയ പുരസ്‌കാരം പ്രശാന്ത് മങ്ങാടിനു സമ്മാനിച്ചത്.
ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സ്റ്റാർ സ്‌ട്രൈക്കർ സുനിൽ ഛേത്രി, മിസ് ഇൻഡ്യ 2018 അനു കൃതി വാസ് തുടങ്ങിയ വര്‍ സംബന്ധിച്ച ചടങ്ങി ലാണ് പ്രശാന്ത് അവാർഡ് സ്വീകരിച്ചത്.
കൂടെ പ്രവർത്തി ക്കുന്ന വരുടെ കഴിവുകളെ കൃത്യ മായി വില യിരുത്തുവാനും ഗുണ പര മായ പരീക്ഷണ ങ്ങൾക്ക് അവർക്ക് അവസരം നൽകുവാനും ഡോ. ബി. ആർ.ഷെട്ടി പുലർത്തി പ്പോരുന്ന ശ്രദ്ധയും സൂക്ഷ്മത യുമാണ് തനിക്കും കരുത്ത് നല്കിയത് എന്ന് പ്രശാന്ത് മങ്ങാട്ട് പറഞ്ഞു.
കോർപ്പറേറ്റ് തല ത്തിലും വിട്ടു വീഴ്ച യില്ലാ ത്ത ചില മാനുഷിക മൂല്യങ്ങളും വീക്ഷണ ങ്ങളും കൈ മുതലാ ക്കി യാണ് തങ്ങളുടെ പ്രയാണം എന്നും അദ്ദേഹം കൂട്ടി ച്ചേർത്തു.
രാജ്യാന്തര മികവിന് വിവിധ പുരസ്‌കാര ങ്ങൾ ഇതി നകം തന്നെ പ്രശാന്തിന് ലഭിച്ചിട്ടുണ്ട്.
ഈ വര്‍ഷം ആദ്യ ത്തില്‍ ഫോർബ്‌സ് തെരഞ്ഞെ ടുത്ത ഗൾഫി ലെ മികച്ച 50 ഇന്ത്യൻ എക്സി ക്യൂ ട്ടീവുമാ രിൽ പ്രശാന്ത് മങ്ങാട്ട് ഉൾ പ്പെട്ടി രുന്നു. കഴിഞ്ഞ വർഷ ത്തിൽ അറേബ്യൻ ബിസിനസ്സ് മാഗ സിൻ, മിഡിൽ ഈസ്റ്റിലെ ഏറ്റവും കരുത്ത രായ 50 ഇന്ത്യക്കാരെ പ്രഖ്യാ പിച്ച തിലും അദ്ദേഹ ത്തി ന്റെ പേര് ഉൾപ്പെട്ടി രുന്നു എന്നത് പ്രവാസി മലയാളി സമൂഹ ത്തിനു അഭിമാനകരമാണ്.
- ആരോഗ്യ രംഗത്തെ ഊന്നൽ സ്വാഗതാർഹം : പ്രശാന്ത് മങ്ങാട്
- മയില്‍പ്പീലി പുരസ്കാരം പ്രവാസി രചയിതാവായ പ്രശാന്ത് മാങ്ങാടിന്
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, nri, uae-exchange, അബുദാബി, ആരോഗ്യം, പ്രവാസി, ബഹുമതി, വ്യവസായം, സാമ്പത്തികം