അബുദാബി : കേരള ത്തിലെ പൊതു ജന വിഭാഗ ങ്ങൾക്ക് ആശ്വസി ക്കുവാൻ വക നല്കുന്ന സ്വപ്ന സദൃശ മായ പല പ്രഖ്യാപന ങ്ങളും നിറഞ്ഞ കേരള ബഡ്‌ജറ്റ് പ്രവാസീ മലയാളി കളെയും ഉൾ ക്കൊള്ളുന്നു എന്നത് ആശാ വഹമാണ് എന്ന് എൻ. എം. സി. ഹെൽത്ത് കെയർ ഡെപ്യൂട്ടി സി. ഇ. ഒ. യും എക്സി ക്യൂട്ടീവ് ഡയറക്ട റുമായ പ്രശാന്ത് മങ്ങാട് അഭി പ്രായ പ്പെട്ടു.
പൊതു ജന ആരോഗ്യ നിലവാര ത്തിൽ ഇന്ത്യ യിലെ തന്നെ മാതൃക യായ കേരള ത്തിൽ, ആരോഗ്യ രംഗത്തെ പുതിയ ആവശ്യ ങ്ങളും സാഹ ചര്യ ങ്ങളും കണ്ടറിഞ്ഞ് പല പദ്ധതി കളും പരി പാടി കളും ഈ ബഡ്ജറ്റിൽ ഉൾ ക്കൊണ്ടി ട്ടുണ്ട്.
മെഡിക്കൽ കോളേജ് ആശു പത്രി കൾ മുതൽ ഗ്രാമങ്ങ ളിലെ പ്രാഥമിക ആരോഗ്യ കേന്ദ്ര ങ്ങൾ വരെ സാധാ രണ ക്കാർ കൂടുതൽ ആശ്രയി ക്കുന്ന ചികിത്സാ സംവിധാന ങ്ങളെ നവീ കരി ക്കുവാനും ശക്തി പ്പെടു ത്തു വാനും ഉള്ള നിർദ്ദേശ ങ്ങൾ സ്വാഗതാർഹം.
ചികിത്സ എന്നതിനൊപ്പം തന്നെ പ്രതിരോധ ത്തിനും ഊന്നൽ നല്കുന്നത് നല്ല സമീപനം തന്നെ. പെരുകി വരുന്ന ജീവിത ശൈലീ രോഗ ങ്ങളായ ഹൃദ്രോഗം, കരൾ – വൃക്ക രോഗം, പ്രമേഹം, അർബുദം, പക്ഷാ ഘാതം എന്നിവ യുടെ ഭാരിച്ച ചിലവു കൾ താങ്ങാൻ കഴി യാത്ത സാധാരണ ക്കാർക്ക് ഇത്തരം ചികിത്സ കളും മരുന്നും ലഭ്യ മാക്കുന്ന തിനും ഈ ബഡ്ജറ്റ് ലക്ഷ്യ മിടുന്നു. എല്ലാ വിഭാഗ ങ്ങൾക്കും അനുയോജ്യ മായ ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷ ഉൾപ്പെടെ പലതും ജനോപ കാര പ്രദമാണ് എന്നും പ്രശാന്ത് മങ്ങാട് പറഞ്ഞു.
കൃഷി, വിദ്യാഭ്യാസം, വ്യവസായം, അടിസ്ഥാന സൗകര്യ വികാസം, ശിശു ക്ഷേമം, സ്ത്രീ സുരക്ഷ, ഭിന്ന ലിംഗ ക്കാരുടെ ക്ഷേമം തുടങ്ങി പലതിലും ധന മന്ത്രി യുടെ നല്ല ഊന്നലുണ്ട്. ധന ക്കമ്മി പരിഹരി ക്കുന്ന തിനും വിഭവ സമാഹ രണം ത്വരിത പ്പെടു ത്തുന്ന തിനും സാധി ച്ചാൽ പ്രഖ്യാ പിക്ക പ്പെട്ട പദ്ധതി കൾ പലതും സാദ്ധ്യമാകും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ അവതരണ പൂർത്തിക്കു മുമ്പ് ബഡ്‌ജറ്റ് വിവര ങ്ങൾ ചോർന്നത് അഭികാമ്യമല്ല എന്നും അദ്ദേഹം സൂചിപ്പിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, ഇന്ത്യന്‍ കോണ്‍സുലേറ്റ്, പ്രവാസി, യു.എ.ഇ., വ്യവസായം, സാമ്പത്തികം