അബുദാബി : വാഹന അപകടങ്ങൾ സംഭവിക്കുന്ന സ്ഥലങ്ങളിൽ മറ്റു വാഹന ങ്ങൾക്കും യാത്ര ക്കാർക്കും മാർഗ്ഗ തടസ്സം സൃഷ്ടി ക്കുന്ന രീതി യിൽ വണ്ടികൾ നിറുത്തി യിടുന്ന ഡ്രൈവർ മാർക്ക് ഇനി മുതൽ കനത്ത പിഴ ചുമത്തും എന്ന് അബു ദാബി ഗതാഗത വകുപ്പ്.
കാഴ്ചക്കാരായി അപകട സ്ഥലങ്ങളില്‍ തടിച്ചു കൂടുന്ന വർക്കും അപകടം കാണുവാൻ വാഹനം പതുക്കെ ഓടി ക്കുന്ന വർക്കും ആയിരം ദിർഹം പിഴ നൽകും. ജന ക്കൂട്ടവും വാഹന പ്പെരു പ്പവും അപകട സ്ഥലത്തെ രക്ഷാ പ്രവർ ത്തന ങ്ങൾക്കു തടസ്സം സൃഷ്ടി ക്കുന്ന തിനാ ലാണ് കനത്ത പിഴ ശിക്ഷ നൽകുന്നത്.
വാഹന അപകടങ്ങൾ നടന്നാൽ അടിയന്തരമായി വേണ്ടതു രക്ഷാ പ്രവർത്തന ങ്ങളാണ്. സിവിൽ ഡിഫൻസ് വാഹന ങ്ങള്‍ക്കും രക്ഷാ ദൗത്യ സംഘ ത്തിനും അപകട ത്തിൽ പെട്ടവരുടെ ജീവൻ രക്ഷ പ്പെടു ത്തുവാൻ ഊർജ്ജിത പ്രവർത്തന ങ്ങളാണ് നടത്തേണ്ടത്. അപകട സ്ഥല ത്തു കാഴ്ച ക്കാരായി വാഹനം ഓടി ക്കുന്നവരും നിസ്സഹായ രായി നോക്കി നിൽക്കു ന്നവരും രക്ഷാ പ്രവർത്തന ങ്ങൾക്കു വിഘ്നം വരുത്തുകയാണ്.
അപകടം സംഭവിക്കുന്ന സ്ഥല ങ്ങളിൽ സാഹ ചര്യ ങ്ങൾ മനസ്സി ലാക്കാതെ വാഹനം നിർത്തി ഇറങ്ങുന്ന വരുമുണ്ട്. വാഹനം ഇടിച്ചുള്ള അപകട ങ്ങൾക്കും ഇത്തരക്കാർ ഇരയാകാറുണ്ട്. ഒരു അപകടം മറ്റൊരു അപകട ത്തിനു കൂടി വഴി വെക്കുക യാണ് എന്നത് കൊണ്ടും ഇങ്ങിനെ യുള്ള നിയമ ലംഘന ങ്ങൾ ഗൗരവ തരമായത് കൊണ്ട് കൂടിയാണ് അപകട വേളയിൽ മാർഗ്ഗ തടസ്സം സൃഷ്ടി ക്കുന്ന വർക്ക് കനത്ത പിഴ നൽകുന്നത് എന്നും അധികൃതർ അറിയിച്ചു.
2017 ജൂലായ് 15 മുതൽ നിലവിൽ വരുന്ന പരിഷ്കരിച്ച ട്രാഫിക് നിയമ ത്തിലാണ് ഈ ഭേദഗതി ഉൾക്കൊള്ളിച്ചിരിക്കുന്നത്.
- രേഖകള് പുതുക്കാന് ഓര്മ്മപ്പെടുത്തലുമായി ‘റിമംബര്’
- സ്കൂള് പരിസരങ്ങളില് പോലീസ് പട്രോളിംഗ് ശക്തമാക്കി
- നമ്മൾ എല്ലാവരും പോലീസുകാർ : സര്ട്ടിഫിക്കറ്റുകള് വിതരണം ചെയ്തു
- ഡ്രൈവിംഗിനിടെ ഫോണ് വിളി : താക്കീതുമായി ദുബായ് പോലീസ്
- റോഡ് മുറിച്ചു കടക്കുന്നവര്ക്ക് 200 ദിര്ഹം പിഴ കര്ശനമാക്കുന്നു
- ഡ്രൈവിംഗിനിടെ ഫോണ് സംസാരം : പതിനേഴായിരത്തില് അധികം പേര്ക്ക് പിഴ
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: abu-dhabi-police, അപകടം, അബുദാബി, ഗതാഗതം, നിയമം, പോലീസ്, യു.എ.ഇ.