അബുദാബി : അപകട ങ്ങളുടെ ദൃശ്യ ങ്ങളോ ചിത്ര ങ്ങളോ സോഷ്യൽ മീഡിയകൾ വഴി പ്രചരി പ്പിക്കുന്നത് കുറ്റകര മാണ് എന്ന് യു. എ. ഇ. ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
അപകട ദൃശ്യ ങ്ങൾ പ്രചരി പ്പിക്കുന്നതിലൂടെ അപകട ത്തിൽ പ്പെട്ടവരു ടെയും അവരുടെ കുടുംബാം ഗങ്ങ ളുടെയും അന്തസ്സിനു കോട്ടം തട്ടുന്ന തോടൊപ്പം അവർക്ക് മാനസിക ആഘാതം ഉണ്ടാക്കും എന്നതി നാലാണ് ദൃശ്യ ങ്ങള്‍ പ്രചരി പ്പിക്കുന്ന വര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരി ക്കുവാനുള്ള തീരുമാനം എടുത്ത് എന്നു ആഭ്യന്തര മന്ത്രാലയം സെക്യൂരിറ്റി മീഡിയ വകുപ്പ് ഡയറക്ടര്‍ മേജര്‍ ഫവാസ് അലി അബ്ദുല്ല വാർത്താ കുറിപ്പിൽ അറിയിച്ചു.
അപകട ത്തില്‍ ഉൾപ്പെട്ട വരു ടെയും മരിച്ച വരു ടെയും സ്വകാര്യത ലംഘി ക്കുന്ന പ്രവൃത്തി യാണിതു. മാത്രമല്ല ഇത്തരം പ്രവൃത്തികൾ യു. എ. ഇ. യുടെ പാരമ്പര്യ ത്തിനും ഇസ്ലാമിക മൂല്യ ങ്ങള്‍ക്കും എതിരാണ്.
അപകട ങ്ങളില്‍ മരിച്ചവരുടെ ഫോട്ടോ എടുക്കു ന്നതും മറ്റുള്ള വര്‍ക്ക് അയച്ചു കൊടുക്കു ന്നതും ശിക്ഷാര്‍ഹ മാണ് എന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ ദിവസം അജ്മാനിൽ നടന്ന അപകട ത്തിന്റെ ദൃശ്യ ങ്ങൾ സോഷ്യൽ മീഡിയ കളിൽ പ്രചരിച്ചിരുന്നു. ഈ പശ്ചാത്തല ത്തിലാണ് ആഭ്യന്തര മന്ത്രാലയം ഈ കടുത്ത തീരുമാനം കൈ കൊണ്ടത്.
മുന്നറിയിപ്പ് ലംഘിച്ച് ദൃശ്യ ങ്ങള്‍ പ്രചരി പ്പിക്കുന്ന വര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കും എന്നും മേജര്‍ ഫവാസ് അലി അബ്ദുല്ല അറി യിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അപകടം, അബുദാബി, കുറ്റകൃത്യം, നിയമം, പോലീസ്