അബുദാബി : വാഹനം ഓടിക്കുന്നതിന് ഇടയില്‍ സെല്‍ഫോണ്‍ ഉപയോഗിച്ച 17 467 പേര്‍ക്ക് അബുദാബി യില്‍ പിഴ നല്‍കിയതായി ഗതാഗത വകുപ്പ് അറിയിച്ചു. ഇങ്ങിനെ നിയമ ലംഘനം നടത്തിയ വര്‍ക്കു 200 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയന്‍റുകളും ചുമത്തിയതായും ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡയറക്ടറേറ്റ് വ്യക്തമാക്കി.
ഈ വര്‍ഷം ജനുവരി മുതല്‍ ആഗസ്റ്റു വരെയുള്ള കണക്കാണിത്. സെല്‍ ഫോണ്‍ ഉപയോഗം ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുകയും ഗുരുതര മായ അപകട ങ്ങള്‍ക്ക് കാരണം ആവുകയും ചെയ്യു മെന്നും സ്വയം രക്ഷ ഓര്‍ത്തെങ്കിലും വാഹനം ഓടിക്കു മ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം എന്നും അധികൃതര്‍ ഒര്‍മ്മിപ്പിച്ചു.
അതേസമയം അനധികൃതമായി റോഡ് മുറിച്ചു കടന്ന ഇരുപത്തി എണ്ണായിരം പേര്‍ക്ക് പിഴ ചുമത്തി യതായും ട്രാഫിക് ഇന്‍വെസ്റ്റി ഗേഷന്‍സ് വിഭാഗം വ്യക്തമാക്കി.
കാല്‍നട യാത്ര ക്കാരുടെ സുരക്ഷ ഉദ്ദേശിച്ചു കൊണ്ടുള്ള പ്രചാരണ പരിപാടി ക്ക് തുടക്കം കുറിച്ചു കൊണ്ടുള്ള ചടങ്ങി ലാണ് ഈ കണക്കുകള്‍ വെളിപ്പെടുത്തിയത്. കഴിഞ്ഞ എട്ട് മാസ ത്തിനിട യിലാണ് ഇത്രയും കാല്‍നട യാത്ര ക്കാര്‍ക്ക് പിഴ ചുമത്തിയത്.
- pma